കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ബാനറില്‍ സവര്‍ക്കറുടെ ചിത്രവും
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ചിത്രവും കടന്നുകൂടി. എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബാനറിലാണ് വി ഡി സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് ചന്ദ്രശേഖര്‍ ആസാദ്, ഗോവിന്ദ് ബല്ലാഭ് പന്ത്, അബ്ദുല്‍ കലാം ആസാദ്, രബീന്ദ്രനാഥ് ടാഗോര്‍, ദാദാഭായ് നവറോജി, ആനീ ബസന്റ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവും സ്ഥാനം പിടിച്ചിരിക്കുന്നത്. ചെങ്ങമനാട് പഞ്ചായത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം അത്താണി കോട്ടായി ജങ്ഷനിലാണ് ബാനര്‍. കോണ്‍ഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെംബറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്.
സംഭവം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സവര്‍ക്കറുടെ ചിത്രമുള്ള ബാനര്‍ പങ്കുവച്ചുകൊണ്ട് 'സങ്കി ഏതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന കോറസും പാടിവരുന്ന ലീഗുകാരേ ഇത് സത്യമാണെന്ന് പറഞ്ഞ് മനസ്സിലാക്കുന്നതാണു ഇനി ടാസ്‌ക്' എന്നാണ് പി വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.
ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ തിരികൊളുത്തുന്ന പ്രതിപക്ഷ നേതാവുള്ള, ലൂഡോ യാത്രയുടെ ബാനറില്‍ സവര്‍ക്കര്‍ ഇടം പിടിച്ചതില്‍ എന്ത് സംശയം, അതെന്താ ഇത്ര വിമര്‍ശിക്കാന്‍? സവര്‍ക്കറിന്റെ പേരില്‍ സ്റ്റാമ്പ് വരെ ഇറക്കിയ ആളുകളെപ്പറ്റി ആണ് ഫഌക്‌സ് വച്ച കാര്യം പറയുന്നത്, എന്തായാലും ഈ യാത്ര കഴിയുമ്പോ കുട്ടത്തോടെ പോണ്ടതല്ലേ- അപ്പോ അഡ്വാന്‍സ്ഡ് ആയിട്ടു ഇട്ടതാ. ഹിന്ദുത്വയെ ഗാന്ധിസം കൊണ്ട് മറച്ചിട്ടുണ്ട്, നാളെ വയ്ക്കാനുള്ള ബോര്‍ഡ് ഇന്ന് തന്നെ വച്ചു എന്നേ ഉള്ളു, ഈ യാത്രയില്‍ ഫോട്ടോഷൂട്ടും വെറുതെ നടന്നുപോവുന്നതും അല്ലാതെ ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരേ ഒന്നുമില്ലെങ്കിലും അവരെ തൃപ്തിപ്പെടുത്തുന്നുണ്ടല്ലോ.
എന്തായാലും അസ്സലായിട്ടുണ്ട് തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരേ ഉയരുന്നത്. അതേസമയം, സവര്‍ക്കറുടെ ചിത്രമുള്ള ബാനര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറച്ച് ഗാന്ധിജിയുടെ ചിത്രം വയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായിട്ടും ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
RELATED STORIES
'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധം: സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക്...
11 Sep 2024 2:15 PM GMTഅരിയെത്ര പയറഞ്ഞാഴി എന്നല്ല, മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി പറയണം
11 Sep 2024 1:03 PM GMT