Sub Lead

ആണവോര്‍ജ മേഖലയിലേക്ക് സൗദി; ആശങ്കയോടെ ഇസ്രായേല്‍

'സൗദി അറേബ്യആണവോര്‍ജത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ തങ്ങള്‍ ശ്രമം നടത്തിവരികയാണ്' -അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മേധാവി റഫേല്‍ ഗ്രോസി റോയിട്ടേര്‍സിനോട് പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതിക വിദ്യ സ്വാംശീകരിക്കാനും രാജ്യത്തിന്റെ ഊര്‍ജ്ജ മേഖല വൈവിധ്യവല്‍ക്കരിക്കാന്‍ ന്യൂക്ലിയര്‍ പവര്‍ ഉപയോഗിക്കാനുമുള്ള സൗദിയുടെ ഉദ്ദേശം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആണവോര്‍ജ മേഖലയിലേക്ക് സൗദി; ആശങ്കയോടെ ഇസ്രായേല്‍
X

റിയാദ്: ഇസ്രയേലിന് ആശങ്ക സൃഷ്ടിച്ച് ആണവോര്‍ജ്ജം നിര്‍മാണത്തിനുള്ള സൗദി അറേബ്യുടെ നിരന്തര ശ്രമങ്ങള്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. ആണവോര്‍ജ്ജം സ്വീകരിക്കാന്‍ സൗദി ഒരുങ്ങുകയാണെന്നും ഏജന്‍സി പിന്തുണ നല്‍കുന്നുണ്ടെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു.

'സൗദി അറേബ്യആണവോര്‍ജത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ തങ്ങള്‍ ശ്രമം നടത്തിവരികയാണ്' -അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മേധാവി റഫേല്‍ ഗ്രോസി റോയിട്ടേര്‍സിനോട് പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതിക വിദ്യ സ്വാംശീകരിക്കാനും രാജ്യത്തിന്റെ ഊര്‍ജ്ജ മേഖല വൈവിധ്യവല്‍ക്കരിക്കാന്‍ ന്യൂക്ലിയര്‍ പവര്‍ ഉപയോഗിക്കാനുമുള്ള സൗദിയുടെ ഉദ്ദേശം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സൗദിയുടെ നീക്കം ഇസ്രയേലിന് കനത്ത തിരിച്ചടിയായിരിക്കും. സൗദി ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ സയണിസ്റ്റ് രാജ്യം നേരത്തേ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇസ്രഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രഈലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം സൗദിയും ഇസ്രഈലും തമ്മിലുള്ള അനൗദ്യോഗിക, രഹസ്യ ബന്ധത്തെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്ന് ഇസ്രഈല്‍ സര്‍ക്കാര്‍ ആശങ്കപ്പെടുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ യുഎഇയെ പന്തുടരാന്‍ സൗദിയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ മാസമാണ് ഇസ്രയേല്‍ ഇതുസംബന്ധിച്ച ആശങ്ക യുഎസിനെ അറിയിച്ചത്. ആണവോര്‍ജ മേഖലയില്‍ സ്വന്തം ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിന് സൗദി ഊര്‍ജിതശ്രമം നടത്തിവരികയാണ്. അമേരിക്കന്‍ പിന്തുണയോടെ ഇതു പ്രാവര്‍ത്തികമാക്കാനാണ് സൗദി നീക്കം.

എന്നാല്‍ വളരെ ശ്രദ്ധാ പൂര്‍വമാണ് ഇതില്‍ അമേരിക്കയുടെ ഇടപെടല്‍. ആണവോര്‍ജത്തിന്റെ ആയുധവല്‍ക്കരണം തടയുന്നതിനായി അമേരിക്കന്‍ മേല്‍നോട്ടത്തിന് സമ്മതിച്ചാല്‍ മാത്രമേ സൗദിക്ക് ആണവോര്‍ജ വികസനത്തിന് പിന്തുണ നല്‍കു എന്നാണ് വാഷിംഗ്ടണിന്റെ നിലപാട്.

അതേ സമയം തന്നെ ആണവോര്‍ജ പദ്ധതികള്‍ക്കായി സൗദി ചൈനയുടെ സഹായം തേടിയതായി റിപോര്‍ട്ടുകളുണ്ട്.വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം റേഡിയോ ആക്ടീവ് അയിരില്‍ നിന്ന് യുറേനിയം യെല്ലോ കേക്ക് വേര്‍തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം സൗദി ചൈനീസ് സഹായം ഉപയോഗിച്ചിരുന്നു. ന്യൂക്ലിയാര്‍ റിയാക്ടറിനുള്ള ഇന്ധനം നിര്‍മിക്കുന്നതിനുള്ള ആദ്യ ഘട്ടമായിരുന്നു അത്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഈ റിപ്പോര്‍ട്ടിനെ സൗദി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

Next Story

RELATED STORIES

Share it