Sub Lead

സൗദിയില്‍ 70 പേര്‍ക്ക് കൂടി കൊറോണ; ആകെ രോഗബാധിതര്‍ 344

സൗദിയില്‍ 70 പേര്‍ക്ക് കൂടി കൊറോണ; ആകെ രോഗബാധിതര്‍ 344
X

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച 70 പുതിയ കൊറോണ വൈറസ്(കൊവിഡ്-19) കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മൊറോക്കോ, ഇന്ത്യ, ജോര്‍ദാന്‍, ബ്രിട്ടന്‍, ഫിലിപ്പൈന്‍സ്, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 11 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. രോഗബാധിതരെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് മെഡിക്കല്‍ ഐസൊലേഷനിലേക്കു മാറ്റി.

ബാക്കിയുള്ള 58 രോഗബാധിതരില്‍ ചിലര്‍ വിവാഹ ചടങ്ങുകളിലോ കുടുംബ സംഗമങ്ങള്‍ പോലുള്ള ചടങ്ങുകളില്‍ പങ്കെടുത്തതായും കണ്ടെത്തിയിട്ടുണ്. സൗദിയില്‍ റിപോര്‍ട്ട് ചെയ്ത ആകെ 70 കേസുകളില്‍ 49 എണ്ണം റിയാദിലും 11 എണ്ണം ജിദ്ദയിലും രണ്ട് മക്കയിലും മദീന, ദമ്മാം, ദഹ്‌റാന്‍, അല്‍ ബഹ, തബുക്, അല്‍ ഖത്തീഫ്, ബിഷ, ഹഫര്‍ അല്‍ ബത്തീന്‍ എന്നിവിടങ്ങളിലുമാണ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. രോഗബാധിതരായ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് മന്ത്രാലയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആകെ 344 കേസുകളില്‍ എട്ട് കേസുകള്‍ രോഗത്തെ അതിജീവിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ചികില്‍സയിലാണ്. കൊറോണ സംശയിക്കുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പ്രത്യേകിച്ചു ഹസ്തദാനം ഒഴിവാക്കുക, കൈകഴുകുന്നത് തുടരുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക എന്നിവയാണു ചെയ്യേണ്ടത്.

കൊറോണ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി മന്ത്രാലയത്തിന്റെ കോണ്‍ടാക്റ്റ് സെന്റര്‍ നമ്പര്‍ 937 മായി ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.




Next Story

RELATED STORIES

Share it