Sub Lead

സൗദിക്കു നേരെ വീണ്ടും ഹൂഥി ആക്രമണം; എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അരാംകോ

ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനത്തെയും വിതരണത്തെയും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് അരാംകോ സിഇഒ വ്യക്തമാക്കി. എന്നാല്‍ യാമ്പു സിനോപക് റിഫൈനറയില്‍ നിന്നുള്ള എണ്ണയുല്‍പാദനത്തില്‍ താല്‍ക്കാലിക കുറവ് വരുത്തിയതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു

സൗദിക്കു നേരെ വീണ്ടും ഹൂഥി ആക്രമണം; എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അരാംകോ
X

റിയാദ്: സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂഥി വിമതര്‍ ആക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു സൗദിയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂഥി ആക്രമണം.സൗദിയുടെ ദക്ഷിണ-പടിഞ്ഞാറന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ദഹ്‌റാന്‍ അല്‍ജനൂബ് പവര്‍ സ്‌റ്റേഷന്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി സഖ്യ സേന ചൂണ്ടിക്കാട്ടി. ജിസാനിലെ ശുഖൈഖ് ജല ശുദ്ധീകരണ പ്ലാന്റും അരാംകോ റിഫൈനറിയും അക്രമികള്‍ ലക്ഷ്യമിട്ടു.

ഖമീസ് മുശൈത്ത്, യാമ്പു എന്നിവടങ്ങളിലും ആക്രമണമുണ്ടായി. ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്‌റ്റേഷന്‍ തകര്‍ക്കാനും ശ്രമം നടന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സഖ്യസൈന്യം പ്രതിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 10ന് ഹൂതി സേന റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.

യമന്‍ യുദ്ധത്തില്‍ പ്രശ്‌നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഹൂഥി വിമതര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ വിട്ടുനില്‍ക്കുമെന്ന് ഹൂഥി വിമതര്‍ അറിയിച്ചു. ഈ മാസം 29ന് റിയാദില്‍ വച്ച് ചര്‍ച്ച നടത്താനായിരുന്നു ജിസിസിയുടെ തീരുമാനം.

അതേസമയം, സൗദിക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണം രാജ്യത്തെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അരാംകോ അറിയിച്ചു. ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനത്തെയും വിതരണത്തെയും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് അരാംകോ സിഇഒ വ്യക്തമാക്കി. എന്നാല്‍ യാമ്പു സിനോപക് റിഫൈനറയില്‍ നിന്നുള്ള എണ്ണയുല്‍പാദനത്തില്‍ താല്‍ക്കാലിക കുറവ് വരുത്തിയതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു.സൗദിയുടെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രണ പശ്ചാതലത്തിലാണ് കമ്പനി സിഇഒ വിശദീകരണം നല്‍കിയത്. ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനത്തെയോ എണ്ണ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് സിഇഒ അമീന്‍ നാസര്‍ പറഞ്ഞു. എന്നാല്‍ യാമ്പു സിനോപക് റിഫൈനറയില്‍ നിന്നുള്ള എണ്ണയുല്‍പാദനത്തില്‍ താല്‍ക്കാലിക കുറവ് വരുത്തിയതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it