Sub Lead

കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
X

റിയാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരന്‍മാരെ വിലക്കി സൗദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇന്ത്യക്ക് പുറമേ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, സൗദിയില്‍ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും സൗദി ആരോഗ്യ ഉപമന്ത്രി അബ്ദുല്ല അസിരി പറഞ്ഞു.അതേസമയം, ലോകാരോഗ്യ സംഘടന 11 രാജ്യങ്ങളിലായി 80 കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it