Sub Lead

വിദ്വേഷ പ്രചാരണം: സുദര്‍ശന്‍ ടിവിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് ശശി കുമാര്‍

ഇസ്‌ലാംഭീതി ഉയര്‍ത്തുന്ന പരിപാടി അവതരിപ്പിച്ചതിന്റെ പേരില്‍ ഡല്‍ഹി ഹൈക്കോടതി സുദര്‍ശന്‍ ന്യൂസ് ചാനലിനെ സ്‌റ്റേ ചെയ്തിരുന്നു.

വിദ്വേഷ പ്രചാരണം:  സുദര്‍ശന്‍ ടിവിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് ശശി കുമാര്‍
X
ന്യൂഡല്‍ഹി: മുസ് ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സുദര്‍ശന്‍ ടിവിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ശശി കുമാര്‍. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത് ഭരണ ഘടനയ്ക്ക് എതിരാണെന്ന് കക്ഷി ചേര്‍ന്നുകൊണ്ട് നല്‍കിയ അപേക്ഷയില്‍ ശശി കുമാര്‍ വ്യക്തമാക്കി. സിവില്‍ സര്‍വീസ് തസ്തികകളില്‍ മുസ്‌ലിം സമുദായക്കാരെ കൂടുതലായി തെരഞ്ഞെടുക്കുന്നതായും ഇത് യുപിഎസ്‌സി ജിഹാദാണെന്നും സുദര്‍ശന്‍ ന്യൂസ് പ്രചരിപ്പിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 19 പ്രകാരമുളള അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിക്കരുത്. സെക്ഷന്‍ 153 പ്രകാരം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതും അവ സംപ്രേക്ഷണം ചെയ്യുന്നതും കുറ്റകരമാണെന്നും ശശി കുമാര്‍ കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ എം ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ഇസ്‌ലാംഭീതി ഉയര്‍ത്തുന്ന പരിപാടി അവതരിപ്പിച്ചതിന്റെ പേരില്‍ ഡല്‍ഹി ഹൈക്കോടതി സുദര്‍ശന്‍ ന്യൂസ് ചാനലിനെ സ്‌റ്റേ ചെയ്തിരുന്നു. പ്രഥമ ദൃഷ്ടിയില്‍ തന്നെ പരിപാടി വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആഗസ്ത് 29 ന് ദില്ലി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്‌റ്റേ ചെയ്തിരുന്നു. ചാനലിനെതിരെ ജാമിഅ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലായിരുന്നു അന്ന് കോടതി നടപടി എടുത്തത്.




Next Story

RELATED STORIES

Share it