Sub Lead

കര്‍ണാടകയെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

കര്‍ണാടകയെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
X

കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സ്‌കൂള്‍ ഫുട്‌ബോള്‍ കളിക്കുന്ന ലാഘവത്തില്‍ കര്‍ണാടകയെ നേരിട്ട കേരളം കളിയുടെ ഒരവസരത്തില്‍ പോലും കര്‍ണാടകക്ക് മുന്‍തൂക്കം കൊടുത്തില്ല. ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് കര്‍ണാടക കാഴ്ചക്കാര്‍ മാത്രമായിരുന്നെന്ന് പറയാം.

മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന സെമിഫൈനിലില്‍ ആദ്യ 23 മിനുട്ട് വരെ ഗോള്‍ അകന്നുനില്‍ക്കുകയായിരുന്നു, പക്ഷേ കര്‍ണാടകയുടെ ആദ്യ ഗോള്‍ കേരളത്തിന്റെ വലയില്‍ വീണതില്‍ പിന്നെ ഗോളടിയുടെ ഒരു പൂരമായിരുന്നു പിന്നീടങ്ങോട്ട്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30 ാം മിനുട്ടില്‍ പകരകാരനായി ഇറങ്ങിയ ജെസിന്‍ അഞ്ച് ഗോള്‍ നേടി. അതോടെ ചാംപ്യന്‍ഷിപ്പില്‍ ആറ് ഗോള്‍നേടിയ ജെസിന്‍ ഗോള്‍വേട്ടകാരുടെ പട്ടികയില്‍ ഒന്നാമതെത്തി. ഷികില്‍ ഒരു ഗോള്‍ നേടി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് 2 ന് മണിപ്പൂര്‍ വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും.

ആദ്യ പകുതി

സെമി ഫൈനലിന്റെ എല്ലാ പോരാട്ടവീര്യവും കണുന്നതായിരുന്നു കേരള കര്‍ണാടക മത്സരത്തില്‍ ആദ്യ പകുതി. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ സല്‍മാന് പകരക്കാരനായി നിജോ ഗില്‍ബേര്‍ട്ടിനെ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. ആദ്യ മിനുട്ടുകളില്‍ പതിയെ തുടങ്ങിയ കേരളം പിന്നീട് അറ്റാകിങിന്റെ രീതി മാറ്റി. നിരവധി അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. 16 ാം മിനുട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. വലത് വിങ്ങില്‍ നിന്ന് മുഹമ്മദ് ഷഹീഫ് എടുത്ത കോര്‍ണര്‍ കിക്ക് വിക്‌നേഷ് ഹെഡ്‌ചെയ്യാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നുള്ള മിനുട്ടില്‍ അടുത്ത അവസരം ലഭിച്ചു. ഷോര്‍ട്ട് കോര്‍ണര്‍ കിക്ക് അവസരം സൃഷ്ടിച്ച ഷഹീഫിന്റെ ഒരു ഉഗ്രന്‍ ഇടംകാലന്‍ ഷോട്ട് കര്‍ണാടകന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. അതേമിനുട്ടില്‍ കേരളത്തിന് അടുത്ത അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബോളുമായി മുന്നേറിയ അര്‍ജുന്‍ ജയരാജ് ബോക്‌സിന് അകത്തേക്ക് നല്‍കിയ പാസ് സ്വീകരിച്ച ഷികില്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. 22 ാം മിനുട്ടില്‍ കേരളത്തിന് അടുത്ത അവസരം ലഭിച്ചു. മധ്യനിരതാരം റാഷിദ് നല്‍കിയ പാസ് ഇടതു വിങ്ങിലുടെ ഓടികയറിയ ഷികില്‍ സ്വീകരിച്ച് ബോക്‌സിലേക്ക് വന്നെങ്കിലും കര്‍ണാടകന്‍ പ്രതിരോധം രക്ഷകനായി. 25 ാം മിനുട്ടില്‍ തിങ്ങിനിറഞ്ഞ കേരളാ ആരാധകരെ നിശബ്ദരാക്കി കര്‍ണാടക ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് സുലൈമലൈ നല്‍കിയ പാസില്‍ സുധീര്‍ കൊട്ടികലയുടെ വകയായിരുന്നു ഗോള്‍. കൊട്ടികലയുടെ അഞ്ചാം ഗോള്‍ ഇതോടെ ഏറ്റവും അധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫിനൊപ്പം എത്തി. ഗോള്‍വഴങ്ങിയതിന് ശേഷം 30 ാം മിനുട്ടില്‍ ജെസിന്‍ പകരക്കാരനായി എത്തി. 35 ാം മിനുട്ടില്‍ സൂപ്പര്‍ സബ് ജെസിന് കേരളത്തിനായി സമനിയ പിടിച്ചു. ബോക്‌സിന് അകത്തേക്ക് നല്‍കിയ പാസില്‍ അതിമനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. 42 ാം മിനുട്ടില്‍ ജെസിനിലൂടെ കേരളം ലീഡ് എടുത്തു. കര്‍ണാടകന്‍ മധ്യനിരതാരങ്ങള്‍ വരുത്തിയ പിഴവില്‍ ഓടി കയറി പന്ത് തട്ടിയെടുത്ത ജെസിന്‍ കര്‍ണാടകന്‍ പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. 44 ാം മിനുട്ടില്‍ ജെസിന്‍ ഹാട്രിക്ക് നേടി. ഇടതു വിങ്ങില്‍ നിന്ന് കേരളാ താരം നിജോ ഗില്‍ബേര്‍ട്ട് അടിച്ച ബോള്‍ കര്‍ണാടകന്‍ കീപ്പര്‍ കെവിന്‍ന് തട്ടിയെങ്കിലും ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിലയുറപ്പിച്ചിരുന്ന ജെസിന്‍ അനായാസം ഗോളാക്കി മാറ്റി. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളം ലീഡ് മൂന്നാക്കി ഉയര്‍ത്തി. വലതു വിങ്ങിലൂടെ കര്‍ണാടകന്‍ ബോക്‌സിലേക്ക് ഇരച്ചു കയറിയ നിജോ ഗില്‍ബേര്‍ട്ട് നല്‍കിയപാസ് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടിയ അവസരം ഷികില്‍ ഗോളാക്കിമാറ്റുകയായിരുന്നു. കേരളത്തിന്റെ നാലാം ഗോള്‍.

രണ്ടാം പകുതി

54 ാം മിനുട്ടില്‍ കര്‍ണാടക ഒരു ഗോള്‍ തിരിച്ചടിച്ചു. ഏകദോശം 30 വാര അകലെ നിന്ന് കര്‍ണായകന്‍ വിങ്ങര്‍ കമലേഷ് എടുത്ത ഷോട്ട് കേരളാ കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി സെകന്റ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍. ഗോള്‍ വഴങ്ങിയതിന് ശേഷം രണ്ട് മിനുട്ടിനുള്ളില്‍ കേരളത്തിന്റെ അടുത്ത ഗോള്‍ പിറന്നു. മധ്യനിരയില്‍ നിന്ന് കര്‍ണാടകന്‍ ബോക്‌സിലേക്ക് സോളോ റണ്ണിലൂടെ മുന്നേറിയ ജെസിന്‍ ഗോള്‍കീപ്പറെ കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. ജെസിന്റെ നാലാം ഗോള്‍. അതോടെ ഏറ്റവും അധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫിനും കര്‍ണാടകന്‍ താരം സുധീര്‍ കൊട്ടികലക്കുമൊപ്പം എത്തി. 62 ാം മിനുട്ടില്‍ കേരളത്തിന്റെ ആറാം ഗോള്‍. വലതു വിങ്ങില്‍ നിന്ന് അര്‍ജുന്‍ നല്‍കിയ ക്രോസ് കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടിഗോളായി മാറുകയായിരുന്നു. 71 ാം മിനുട്ടില്‍ കര്‍ണാടക മൂന്നാം ഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് സുലൈമലൈ എടുത്ത ഉഗ്രന്‍ ഷോട്ട് കേരളാ കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി ഗോളായി മാറി. രണ്ട് മിനുട്ടിന് ശേഷം 74 ാം മ്ിനുട്ടില്‍ ജെസിന്റെ അഞ്ചാം ഗോള്‍. നൗഫല്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് അനായാസം ജെസിന് ഗോളാക്കി മാറ്റുകയായിരുന്നു. അതോടെ ജെസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി.

Next Story

RELATED STORIES

Share it