പുന്നല ശ്രീകുമാറിനും സണ്ണി എം കപിക്കാടിനും സംഘപരിവാരത്തിന്റെ വധഭീഷണി
ദലിത് എംപവര്‍മെന്റ് മൂവ്‌മെന്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഫെബ്രു. 4ന് നടത്തുന്ന 'സംവരണം, നവോത്ഥാനം, ഭരണഘടന' എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി.
BY MTP3 Feb 2019 9:56 AM GMT

X
MTP3 Feb 2019 9:56 AM GMT
തിരുവനന്തപുരം: കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനും ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനും സംഘപരിവാറിന്റെ വധഭീഷണി. ദലിത് എംപവര്‍മെന്റ് മൂവ്‌മെന്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഫെബ്രു. 4ന് നടത്തുന്ന 'സംവരണം, നവോത്ഥാനം, ഭരണഘടന' എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി.
ഹിന്ദുത്വര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച നേതാക്കളാണിരുവരും. വധഭീഷണി സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയതായി ദലിത് എംപവര്‍മെന്റ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരി, ജനറല്‍ സെക്രട്ടറി ജോഷി ജോസഫ് എന്നിവര്‍ അറിയിച്ചു. ശബരിമല യുവതിപ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ കണ്‍വീനറാണ് പുന്നല ശ്രീകുമാര്‍.
Next Story