Sub Lead

ഔഫിന്റെ വീട് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു

ഔഫിന്റെ വീട് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു
X

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കല്ലൂരാവിയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ അബദുറഹ്മാന്‍ ഔഫിന്റെ വീട് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ സന്ദര്‍ശിച്ചു. കാന്തപുരം വിഭാഗം എസ്‌വൈഎസ് പ്രവര്‍ത്തകനായ ഔഫ് എല്‍ഡിഎഫിനു വേണ്ടി തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. ബുധനാഴ്ച രാവിലെ 10ഓടെയാണ് ജിഫ്രി തങ്ങള്‍ വീട്ടിലെത്തിയത്. ഔഫിന്റെ കുടുംബവുമായി നേരത്തേ ബന്ധമുണ്ടെന്നും കൊലകള്‍ക്കും അക്രമങ്ങള്‍ക്കും വേണ്ടി ആരും തുനിയരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. നേരത്തേ ഔഫിന്റെ വീട് മുസലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Samastha president Jifri thangal visited Ouff's house

Next Story

RELATED STORIES

Share it