Sub Lead

ശബരിമല സ്വര്‍ണക്കടത്ത്: ഇ ഡി റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു

ശബരിമല സ്വര്‍ണക്കടത്ത്: ഇ ഡി റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു
X

ബെംഗളൂരു: ശബരിമല സ്വര്‍ണ്ണക്കടത്തുകേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇ.ഡി. റെയ്ഡ് തുടരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിലും ഇ.ഡി. റെയ്ഡ് തുടരുന്നതായാണ് വിവരം. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളില്‍ ഒരേ സമയത്താണ് ഇ.ഡി. റെയ്ഡ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും സഹോദരിയുടേയും വീട്ടിലെ റെയ്ഡ് അവസാനിച്ചു. വീട്ടുകാരുടെ മൊഴി ഇ.ഡി. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.

തിരുവിതാം ദേവസ്വം ബോര്‍ഡിന്റെ നന്ദന്‍കോട്ടെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പതിനാല് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ഏഴ് മണിയോടെയാണ് ഇ ഡി റെയ്ഡ് തുടങ്ങിയത്. ഇഡിയുടെ ഒരു സംഘമായിരുന്നു ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തിയത്. പിന്നീട് മറ്റൊരു സംഘം കൂടി അന്വേഷണത്തിനൊപ്പം ചേരുകയായിരുന്നു.ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന രണ്ട് ഭാഗങ്ങളായാണ് പരിശോധന തുടരുന്നത്. സ്വര്‍ണക്കൊള്ളക്കൊപ്പം ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട വിവരങ്ങളും നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ളവ പരിശോധിക്കുന്നതായാണ് വിവരം. എന്‍ വാസുവിന്റെ വീട്ടിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടേയുടേയും സഹോദരിയുടെ ഭര്‍ത്താവിന്റേയും മൊഴി ഇ ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ഭൂമി സംബന്ധിയായ പ്രമാണങ്ങള്‍, ബാങ്ക് പാസ്ബുക്കുകള്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവയുടെ പകര്‍പ്പ് ഇ.ഡി. ഉദ്യോസ്ഥര്‍ ശേഖരിച്ചതായാണ് വിവരം.




Next Story

RELATED STORIES

Share it