ശബരിമല യുവതീപ്രവേശനം: നിലപാടില്‍ മലക്കം മറിഞ്ഞ് രാഹുല്‍

രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍, സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനം: നിലപാടില്‍ മലക്കം മറിഞ്ഞ് രാഹുല്‍

ദുബയ്‌: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളതെന്ന് രാഹുല്‍ പറഞ്ഞു. രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍, സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി. നേതാക്കളുമായി സംസാരിച്ചപ്പോഴാണ് സംഭവങ്ങളിലെ സങ്കീര്‍ണത മനസിലായത്. സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇക്കാര്യം കേരളത്തിലെ ജനങ്ങക്കു വിട്ടുകൊടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ശബരിമലയിലെ യുവതീ പ്രവേശത്തെ എതിര്‍ക്കുന്ന കെപിസിസി നിലപാടിനോട് രാഹുല്‍ പരസ്യമായി വിയോജിച്ചിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് പറഞ്ഞ രാഹുല്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top