Sub Lead

യുക്രെയ്ന്‍ അധിനിവേശം: പുടിന്‍ ഭരണകൂടത്തെ വിമര്‍ശിച്ച റഷ്യന്‍ റേഡിയോ സ്‌റ്റേഷന് താഴിട്ട് പുടിന്‍ ഭരണകൂടം

മാധ്യമങ്ങള്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്.

യുക്രെയ്ന്‍ അധിനിവേശം:  പുടിന്‍ ഭരണകൂടത്തെ വിമര്‍ശിച്ച റഷ്യന്‍ റേഡിയോ സ്‌റ്റേഷന് താഴിട്ട് പുടിന്‍ ഭരണകൂടം
X

മോസ്‌കോ:യുക്രെയ്ന്‍ അധിനിവേശത്തിന്റെ പുടിന്‍ ഭരണകൂടത്തെ വിമര്‍ശിച്ച റഷ്യന്‍ റേഡിയോ സ്‌റ്റേഷന് താഴിട്ട് റഷ്യ. മാധ്യമങ്ങള്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്.

'എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണമാണ് തടഞ്ഞത്. 'സോവിയറ്റ് യൂണിയന് ശേഷം, റഷ്യയില്‍ ഉദയം ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം മോസ്‌കോയുടെ യുെ്രെകന്‍ അധിനിവേശത്തെ കുറിച്ചുള്ള കവറേജിന്റെ പേരില്‍ തടഞ്ഞു.' വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. യുദ്ധത്തിന് എതിരെ ആയിരക്കണക്കിന് പേര്‍ മോസ്‌കോയില്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം വന്നത്. ഇതിന് പിന്നാലെ, യുക്രെയ്‌നിലെ ടിവി ചാനലുകളുടെ ടവറുകള്‍ തകര്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it