Sub Lead

പാശ്ചാത്യ ഉപരോധത്തെ ഇസ്‌ലാമിക് ബാങ്കിങിലൂടെ മറികടക്കാന്‍ ഒരുങ്ങി റഷ്യ

പ്രധാനമായും മുസ്ലീം കിഴക്കന്‍ പ്രദേശങ്ങളായ നാലു മേഖലകളിലാണ് പ്രാഥമികമായി ഇത് നടപ്പാക്കുന്നത്. ചെച്‌നിയ, ഡാഗെസ്താന്‍, ബാഷ്‌കോര്‍ട്ടോസ്ഥാന്‍, ടാറ്റര്‍സ്ഥാന്‍ എന്നിവിടങ്ങളിലാണ് റഷ്യ ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാനൊരുങ്ങുന്നത്.

പാശ്ചാത്യ ഉപരോധത്തെ  ഇസ്‌ലാമിക് ബാങ്കിങിലൂടെ മറികടക്കാന്‍ ഒരുങ്ങി റഷ്യ
X

മോസ്‌കോ: രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് രീതി നടപ്പാക്കാനൊരുങ്ങി റഷ്യ. പ്രധാനമായും മുസ്ലീം കിഴക്കന്‍ പ്രദേശങ്ങളായ നാലു മേഖലകളിലാണ് പ്രാഥമികമായി ഇത് നടപ്പാക്കുന്നത്. ചെച്‌നിയ, ഡാഗെസ്താന്‍, ബാഷ്‌കോര്‍ട്ടോസ്ഥാന്‍, ടാറ്റര്‍സ്ഥാന്‍ എന്നിവിടങ്ങളിലാണ് റഷ്യ ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാനൊരുങ്ങുന്നത്.

റഷ്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പുതിയ ബില്ലിന് റഷ്യന്‍ പാര്‍ലമെന്റായ ദുമ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. പങ്കാളിത്ത ധനകാര്യ സ്ഥാപനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ബാങ്ക് ഓഫ് റഷ്യയും ഇതിന്റെ ഭാഗമാകും. ഇതോടെ സമ്പദ് വ്യവസ്ഥയില്‍ വന്‍കുതിച്ചുചാട്ടമാണ് റഷ്യ ലക്ഷ്യമിടുന്നത്. മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധംമൂലം റഷ്യന്‍ സാമ്പത്തിക മേഖല കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്. അതിനാല്‍, മുസ്‌ലിം ലോകത്ത് കൂടുതല്‍ ലാഭകരമായ വ്യാപാരം തേടിയാണ് റഷ്യ പശ്ചിമേഷ്യയിലേക്കും ഏഷ്യയിലേക്കും തിരിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദി ഇക്കണോമിസ്റ്റിന്റെ 2014ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ശരീഅത്ത് നിയമം അനുസരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ലോകത്തെ ആസ്തിയുടെ 1% കൈവശം വച്ചിട്ടുണ്ട്.

2004ല്‍, ഒരു അമുസ്‌ലിം രാഷ്ട്രത്തിലെ ആദ്യത്തെ ഇസ്‌ലാമിക് ബാങ്ക് ലണ്ടനില്‍ തുറന്നു, അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ജെ പി മോര്‍ഗന്‍ 2013 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇസ്ലാമിക് ബാങ്കിംഗ് ഓപ്ഷനുകള്‍ നല്‍കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലായിടത്തും ഉപഭോക്താക്കള്‍ക്ക്

ഇസ്‌ലാമിക് ബാങ്കിങ് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.2017 ലെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വേ പ്രകാരം, റഷ്യയിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാണം മുസ്‌ലിംകളാണ്. നൂറ്റാണ്ടുകളായി വടക്കന്‍ കോക്കസസിന്റെ ഭാഗങ്ങള്‍ റഷ്യയ്ക്കു കീഴിലാണ്. ചെച്‌നിയ, ഡാഗെസ്ഥാന്‍, ബാഷ്‌കോര്‍ട്ടോസ്ഥാന്‍, ടാറ്റര്‍സ്ഥാന്‍ എന്നീ ഈ പ്രദേശങ്ങളിലെ ഗണ്യമായ മുസ്‌ലിം ജനസംഖ്യ കാരണം യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യം റഷ്യയാണ്.

Next Story

RELATED STORIES

Share it