യുക്രെയ്ന് വിമാനങ്ങളെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ സൈനിക നടപടി; മുന്നറിയിപ്പുമായി റഷ്യ
യുക്രേനിയന്‍ യുദ്ധവിമാനങ്ങള്‍ റൊമാനിയയിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും പറന്നതായി തങ്ങള്‍ക്ക് ഉറപ്പായും അറിയാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് ഒരു വീഡിയോ ബ്രീഫിംഗില്‍ പറഞ്ഞു.

മോസ്കോ: കീവിന്റെ സൈനിക വിമാനങ്ങള്‍ക്ക് താവളമൊരുക്കുന്നതിനെതിരേ നാറ്റോ അംഗമായ റൊമാനിയ ഉള്‍പ്പെടെയുള്ള യുക്രെയ്ന്റ അയല്‍രാജ്യങ്ങള്‍ക്കു മുന്നറിയിപ്പുമായി റഷ്യ. അവരെ സൈനികമായി നേരിടുമെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യുക്രേനിയന്‍ യുദ്ധവിമാനങ്ങള്‍ റൊമാനിയയിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും പറന്നതായി തങ്ങള്‍ക്ക് ഉറപ്പായും അറിയാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് ഒരു വീഡിയോ ബ്രീഫിംഗില്‍ പറഞ്ഞു.
യുക്രേനിയന്‍ സൈനിക വ്യോമഗതാഗതത്തിന് ഈ രാജ്യങ്ങളുടെ വ്യോമതാവള ശ്രൃംഖലയുടെ ഉപയോഗം, റഷ്യന്‍ സൈന്യത്തിനെതിരേ തുടര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ സൈനിക പോരാട്ടത്തില്‍ ഈ രാജ്യങ്ങളുടെ പങ്കാളിത്തമായി കണക്കാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ' സാധാരണക്കാര്‍ കൊല്ലപ്പെട്ടു, സായുധ പോരാട്ടത്തിന്റെ നിയമങ്ങള്‍ ലംഘിച്ചു തുടങ്ങി അടിത്തട്ടില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ശുദ്ധ വാചാടോപമാണിതെന്ന് റൊമാനിയയുടെ പ്രധാനമന്ത്രി നിക്കോളാ സിയുക്ക ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. റൊമാനിയയെ ഭയപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നതെല്ലാം മോസ്കോയ്ക്ക് ശ്രമിക്കാം, പക്ഷേ 'ഭീഷണി അനുഭവിക്കാന്‍ തങ്ങള്‍ക്ക് കാരണമില്ലെന്ന് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മസ്കത്ത് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മല്‍സരം...
10 Aug 2022 5:32 AM GMTയുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു
9 Aug 2022 6:22 PM GMTഎട്ട് മാസം മുമ്പ് സൗദിയിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം നാട്ടില്‍...
9 Aug 2022 1:20 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഒമാന്‍
8 Aug 2022 4:51 PM GMTഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദുബയില്‍ 50 യോട്ടുകളുടെ പരേഡ്
7 Aug 2022 3:21 PM GMT