Sub Lead

അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്

റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്ന സെലന്‍സ്‌കിയുടെ നേൃത്വപാടവത്തെ ജോണ്‍സണ്‍ പ്രകീര്‍ത്തിച്ചു. യുദ്ധത്തില്‍ യുക്രെയ്‌ന് വേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായി യുകെ സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.

അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്
X

കീവ്: റഷ്യ ശക്തമായ ആക്രമണം തുടരുന്നതിനിടെ, യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി. ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്ന സെലന്‍സ്‌കിയുടെ നേൃത്വപാടവത്തെ ജോണ്‍സണ്‍ പ്രകീര്‍ത്തിച്ചു. യുദ്ധത്തില്‍ യുക്രെയ്‌ന് വേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായി യുകെ സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.

അതിനിടെ റഷ്യ- യുക്രെയ്ന്‍ ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ബെലാറൂസില്‍ എത്തി. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചര്‍ച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വച്ചാണ് ചര്‍ച്ച. ബെലാറൂസ് തലസ്ഥാനമായ മിന്‍സ്‌കില്‍ വച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു റഷ്യന്‍ നിര്‍ദേശം. എന്നാല്‍, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാല്‍ അവിടെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി പറഞ്ഞത്. തുര്‍ക്കിയിലോ അസര്‍ബൈജാനിലോ ചര്‍ച്ചയാകാമെന്നായിരുന്നു നിലപാട്.

ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബലാറസിന്റെ ഈ അതിര്‍ത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെന്‍സ്‌കിയും ബെലാറൂസ് രാഷ്ട്രത്തലവന്‍ അലക്‌സാണ്ടര്‍ ലുകഷെങ്കോയും ഫോണില്‍ സംസാരിച്ചു. പിന്നാലെ സെലെന്‍സ്‌കി ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞയാഴ്ച മോസ്‌കോയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം 3,500 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 200 സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായും ഉക്രെയ്ന്‍ അവകാശപ്പെട്ടു.

എന്നാല്‍, കീവിന്റെ അവകാശവാദങ്ങള്‍ ക്രെംലിന്‍ യുഎന്നില്‍ നിഷേധിച്ചു. ഉക്രെയ്‌നില്‍ 14 കുട്ടികളടക്കം 352 സാധാരണക്കാര്‍ മരിച്ചതായും 116 കുട്ടികള്‍ ഉള്‍പ്പെടെ 1,684 പേര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it