Sub Lead

ശിവപ്രതിമ പാല്‍ കുടിക്കുന്നുവെന്ന് അഭ്യൂഹം; ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പാലുമായെത്തിയവര്‍ പിടിയില്‍

ശിവപ്രതിമ പാല്‍ കുടിക്കുന്നുവെന്ന് അഭ്യൂഹം; ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പാലുമായെത്തിയവര്‍ പിടിയില്‍
X

പ്രതാപ് ഗഢ്: ക്ഷേത്രത്തിലെ ശിവപ്രതിമ പാല്‍ കുടിക്കുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ലംഘിച്ച് പാലുമായി കൂട്ടത്തോടെയെത്തിയവരെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഡഢ് ജില്ലയിലെ ശംഷര്‍ഗഞ്ചില്‍ ഞായറാഴ്ചയാണു സംഭവം. ശിവ ക്ഷേത്രത്തിലെ ശിവവിഗ്രഹം പാല്‍ കുടിക്കുന്നുവെന്നായിരുന്നു പ്രചാരണം. ഇത് കേട്ടയുടന്‍ ശിവ വിഗ്രഹത്തിനു നല്‍കാനായി ക്ഷേത്രത്തിലേക്ക് പാലുമായെത്തിയ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് പോലിസ് നടപടിയെന്ന് ഓട്ട് ലുക്ക് റിപോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാജേഷ് കൗശല്‍ എന്നയാളാണ് പ്രചാരണത്തിനു പിന്നിലെന്നു വ്യക്തമായി. ഇയാള്‍ക്കെതിരെ കേസെടുത്തതായി ജേത്‌വാര പോലിസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരേ ഐപിസി 188 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ക്ഷേത്രത്തിലെത്തിയ മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പോലിസ് പറഞ്ഞു. പ്രതാപ്ഗഢ് ജില്ലയില്‍ കഴിഞ്ഞ ആഴ്ച ആറുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.


Next Story

RELATED STORIES

Share it