Sub Lead

സംഘപരിവാര്‍ ആശയം കുട്ടികളിലേക്ക്; ഗ്രാമീണ മേഖലയില്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കി ആര്‍എസ്എസ്

ദേശസ്‌നേഹം, ഭാരതീയ സംസ്‌കാരം എന്നിവയ്‌ക്കൊപ്പം സംഘപരിവാര്‍ ആശയവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കും. കഴിഞ്ഞ ഒരുമാസത്തിനിടെ 600 പഠന കേന്ദ്രങ്ങളാണ് മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

സംഘപരിവാര്‍ ആശയം കുട്ടികളിലേക്ക്;  ഗ്രാമീണ മേഖലയില്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കി ആര്‍എസ്എസ്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ച സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കി ആര്‍എസ്എസ്. ആയിരം ആര്‍എസ്എസ് പ്രവര്‍ത്തകരേയാണ് പഠന കേന്ദ്രങ്ങളുടെ ചുമതല വഹിക്കാന്‍ സംഘപരിവാരം ഒരുക്കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ മധ്യപ്രദേശിലെ 31 ജില്ലകളിലാണ് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

സ്‌കൂളുകള്‍ അടച്ച സാഹചര്യത്തില്‍ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് ഗ്രാമീണ മേഖലകളില്‍ കേന്ദ്രങ്ങള്‍ തുറക്കുന്നതെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, കേന്ദ്രങ്ങളില്‍ ദേശസ്‌നേഹം, ഭാരതീയ സംസ്‌കാരം എന്നിവയ്‌ക്കൊപ്പം സംഘപരിവാര്‍ ആശയവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കും. കഴിഞ്ഞ ഒരുമാസത്തിനിടെ 600 പഠന കേന്ദ്രങ്ങളാണ് മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

'കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചതിനാല്‍ ഓണ്‍ലൈന്‍ പഠനമാണ് നടക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ മധ്യപ്രദേശില്‍ നിരവധി കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ എട്ടാംക്ലാസ് വരേയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ബാലഗോകുലം സെന്ററുകളില്‍ 1000 സന്നദ്ധ പ്രവര്‍ത്തകര്‍ പഠന കേന്ദ്രങ്ങള്‍ തുറന്നിരിക്കുകയാണ്. കമ്മ്യൂണിറ്റി റേഡിയോ, പുസ്തകങ്ങള്‍ എന്നിവയുടെ സഹായത്തോടെ എല്ലാ ദിവസവും മൂന്ന് മണിക്കൂറാണ് പഠനം നടക്കുന്നത്.'. ആര്‍എസ്എസ് നേതാവും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സതീഷ് പിംപ്ലികര്‍ പറഞ്ഞു. ഈ സംവിധാനത്തില്‍ രാഷ്ട്രീയ സേവിക സമിതിയിലെ വനിതാ പ്രവര്‍ത്തകരും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

സരസ്വതി വന്ദനത്തോടെ ആരംഭിക്കുന്ന ക്ലാസുകള്‍ വന്ദേമാതരം ചൊല്ലി അവസാനിപ്പിക്കും. ക്ലാസുകളില്‍ സ്‌കൂള്‍ സിലബസിന് പുറമെ ഭാരതീയ സംസ്‌കാരവും കുട്ടികളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ സഹായിക്കുന്ന ചരിത്രങ്ങളും പഠിപ്പിക്കും. പഠന കേന്ദ്രത്തിലെ അധ്യാപകരില്‍ ഒരാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it