Sub Lead

തൃശൂരില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റിന് നേരെ ആര്‍എസ്എസ് വധശ്രമം

തൃശൂരില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റിന് നേരെ ആര്‍എസ്എസ് വധശ്രമം
X

തൃശൂര്‍: വിഷുദിനത്തിന് പിന്നാലെ പെരുന്നാള്‍ ദിനവും ചോരയില്‍ മുക്കാന്‍ ആര്‍എസ്എസ് ശ്രമം. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ പോപുലര്‍

ഫ്രണ്ട് ഏരിയ പ്രസിഡന്റിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് തജ്മലിന് നേരെയായിരുന്നു ആര്‍എസ്എസ് സംഘത്തിന്റെ ആക്രമണ ശ്രമം.

വഴിയില്‍ തടഞ്ഞു നിര്‍ത്തി വാളു കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട തജ്മല്‍ പറഞ്ഞു. ബൈക്കില്‍ വരികയായിരുന്ന തജ്മലിനെ ഒരാള്‍ വണ്ടിയില്‍നിന്ന് വലിച്ചിടാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ വാളുമായി ഓടി വരുകയും ചെയ്തു. എന്നാല്‍ തജ്മല്‍ വേഗത്തില്‍ ബൈക്കുമായി എസ്ഡിപിഐ പുതുക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബിന്റെ വീട്ടിലേക്ക് കയറിയത് കൊണ്ട് അക്രമികള്‍ പിന്മാറി. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊലപാതക കേസിലെ പ്രതികളെ കൊലക്ക് ശേഷം ആര്‍എസ്എസ് നേതൃത്വം ഒളിവില്‍ പാര്‍പ്പിച്ച പ്രദേശം കൂടിയാണ് വരന്തരപ്പിള്ളി.

പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകുമെതിരേ ആര്‍എസ്എസ് ആക്രമണം തുടക്കഥയായിരിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് കൊലപ്പെടുത്തിയതിന് പിന്നാലെ വിഷു ദിനത്തില്‍ പാലക്കാട് പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തി. രണ്ടിടത്തും സമാനമായ രീതിയിലാണ് ആക്രമണം അരങ്ങേറിയത്. കാറിലെത്തിയ കൊലയാളി സംഘം ബൈക്കില്‍ പോവുകയായിരുന്ന എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുയായിരുന്നു. പാലക്കാട്ട് പിതാവിന്റെ മുന്നിലിട്ടാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴയിലും പാലക്കാടും സമാനമായ രീതിയില്‍ നടത്തിയ കൊലപാതകം സംഭവങ്ങളുടെ സംസ്ഥാന തലത്തിലുള്ള ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. രണ്ടിടങ്ങളിലും ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചതിന് തൊട്ട് പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത് എന്നതും ശ്രദ്ധേയമാണ്.

ഇന്ന് പുലര്‍ച്ചെ പാലക്കാട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്എസ് സംഘം പെട്രോള്‍ ബോംബെറിഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാവില്‍പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആര്‍എസ്എസ്സുകാര്‍ ഇന്ന് പുലര്‍ച്ചെ ബോംബെറിഞ്ഞത്. പെരുന്നാളിന്റെ തലേദിവസം തന്നേയാണ് സംഘം ആക്രമണത്തിന് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ആഘോഷ ദിവസങ്ങള്‍ കൊലക്കും ആക്രമണത്തിനും തിരഞ്ഞെടുക്കുന്ന ആര്‍എസ്എസ് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ്് ആര്‍എസ്എസ് സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് വീടിന് മുന്നില്‍ കുപ്പി പൊട്ടിത്തെറിച്ച് കിടക്കുന്നത് കണ്ടത്. തീപിടിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഫിറോസിന്റെ മാതാവും പിതാവും മറ്റ് ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ശ്രീനിവാസന്‍ വധക്കേസില്‍ ഫിറോസിനെ പോലിസ് തിരയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആക്രമണം അരങ്ങേറിയിരിക്കുന്നത്. സംഭവം അറിഞ്ഞ ഉടനെ പാലക്കാട് ഹേമാംബിക നഗര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് കൊലപാതകങ്ങള്‍ക്ക് ശേഷം പാലക്കാട് സമാധാന അന്തരീക്ഷം വരുന്ന സാഹചര്യത്തിലാണ് ആര്‍എസ്എസ് വീണ്ടും ബോംബേറ് നടത്തിയിരിക്കുന്നത്.

പെരുന്നാളിന് തലേദിവസം തന്നെ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നടന്ന ആക്രമണം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവും പഞ്ചായത്ത് അംഗവുമായ നവാസ് നൈനക്ക് നേരെയും ആര്‍എസ്എസ് വധശ്രമം അരങ്ങേറിയിരുന്നു. നവാസ് നൈനയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്നയാള്‍ തടയുകയായിരുന്നു. ആര്‍എസ്എസ് ആക്രമണം തടയാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകന് കൈയ്യില്‍ പരിക്കേറ്റു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘത്തെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it