Sub Lead

ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് മസ്ജിദ് വികസനത്തിനുള്ള അനുമതി റദ്ദാക്കി

ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് മസ്ജിദ് വികസനത്തിനുള്ള അനുമതി റദ്ദാക്കി
X

ന്യൂഡല്‍ഹി: ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് മസ്ജിദ് വികസനത്തിന്റെ ഭാഗമായ നിര്‍മാണത്തിനുള്ള അനുമതി നഗരസഭ പിന്‍വലിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബ്രഹ്മപുരിയിലെ അല്‍ മത്തീന്‍ മസ്ജിദിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയാണ് പിന്‍വലിച്ചിരിക്കുന്നത്. പ്രദേശത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലിസ് അറിയിച്ചു.


ബ്രഹ്മപുരിയിലെ പോലിസ് പട്രോളിങ്

ബ്രഹ്മപുരിയിലെ ഒന്നാം ഗലിയില്‍ 2013ലാണ് ഈ മസ്ജിദ് നിര്‍മിച്ചത്. ഇതിന് പിന്നാലെ 2023ല്‍ തൊട്ടടുത്ത ഭൂമിയും വാങ്ങി അവിടെയാണ് നിര്‍മാണത്തിന് അനുമതി വാങ്ങിയത്. എന്നാല്‍, അപ്പോള്‍ തന്നെ ചിലര്‍ പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പരാതി പറഞ്ഞു. പള്ളി വികസിച്ചാല്‍ തൊട്ടടുത്ത ഗല്ലിയിലെ അമ്പലത്തിന്റെ ശ്രീകോവിലേക്ക് നോക്കുന്ന പോലെ ആവുമെന്നായിരുന്നു പരാതി. ഈ തര്‍ക്കം പരിഹരിച്ച ശേഷം 2025 ഫെബ്രുവരിയില്‍ വീണ്ടും നിര്‍മാണം ആരംഭിച്ചു. എന്നാല്‍, ഹിന്ദുത്വവാദികള്‍ നഗരസഭയ്ക്ക് വീണ്ടും പരാതി നല്‍കി. തുടര്‍ന്നാണ് പേരിനൊരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നിര്‍മാണത്തിനുള്ള അനുമതി പിന്‍വലിച്ചത്. നഗരസഭയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it