കൊവിഡ് ബാധിച്ച് മരിച്ച പിഞ്ചുകുഞ്ഞിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
മലപ്പുറം: കൊവിഡ് ബാധിതയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നതിനിടെ മരിച്ച നാലുമാസം പ്രായമുള്ള കുട്ടിയുടെ ജില്ലയിലെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെ മഞ്ചേരി പയ്യനാടുള്ള വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. 18ന് സ്വകാര്യ വാഹനത്തില്‍ ഉച്ചയ്ക്ക് 12നു മഞ്ചേരി കെഎംഎച്ച് ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 1.30 വരെ അവിടെ ചികില്‍സയ്ക്കും പരിശോധനകള്‍ക്കും വിധേയമാക്കിയ ശേഷം കുട്ടിയുമായി രക്ഷിതാക്കള്‍ സ്വകാര്യ വാഹനത്തില്‍ വീട്ടിലേയ്ക്കു മടങ്ങി.
ഏപ്രില്‍ 18ന് വൈകീട്ട് സ്വകാര്യ വാഹനത്തിലെത്തി മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 21 പുലര്‍ച്ചെ 3.30 വരെ അവിടെ ചികില്‍സയില്‍ തുടര്‍ന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഈ സമയം കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുമായി പിന്നീട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്ട്രോള് സെല്‍ നമ്പര്‍: 0483 273 7858, 273 7857, 273 3251, 273 3252, 273 3253.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT