Sub Lead

ബാഗ് ദാദിലെ യുഎസ് എംബസിക്കു സമീപം റോക്കറ്റ് ആക്രമണമെന്ന് റിപോര്‍ട്ട്

ബാഗ് ദാദിലെ യുഎസ് എംബസിക്കു സമീപം റോക്കറ്റ് ആക്രമണമെന്ന് റിപോര്‍ട്ട്
X
പ്രതീകാത്മക ചിത്രം

ബാഗ് ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടായതായി റിപോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബറിനു ശേഷം രാജ്യത്ത് യുഎസ് കേന്ദ്രങ്ങള്‍ക്കു നേരെ നടക്കുന്ന സ്വത്തുക്കള്‍ക്കെതിരായ 19ാമത് ആക്രമണമാണിത്. ആക്രമണത്തെ തുടര്‍ന്ന് ഉന്നത സുരക്ഷാ മേഖലകളില്‍ മുന്നറിയിപ്പ് സൈറണുകള്‍ അയച്ചെങ്കിലും എന്താണ് സംഭവിച്ചതെന്നോ കൃത്യമായി എത്ര റോക്കറ്റുകള്‍ പതിച്ചെന്നോ വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിന് സമീപം വിമാനം ചുറ്റിക്കറങ്ങുന്നതും നിരവധി ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായും കേട്ടതായി എഎഫ് പി പ്രതിനിധികള്‍ അറിയിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it