Sub Lead

കര്‍ണാടകയില്‍ വാഹനാപകടം; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കര്‍ണാടകയില്‍ വാഹനാപകടം; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
X

ബെംഗളൂരു: കല്‍ബുര്‍ഗി ജില്ലയിലെ ഗൗണഹള്ളിക്ക് സമീപം നടന്ന അപകടത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് പേരും മരിച്ചു. ഉദ്യോഗസ്ഥനായ മഹന്തേഷ് ബിലാഗിയാണ് മരിച്ചത്. വിജയപുരയില്‍ നിന്ന് കല്‍ബുര്‍ഗിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.കര്‍ണാടക സ്റ്റേറ്റ് മിനറല്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. ഇതിനുമുന്‍പ് അദ്ദേഹം ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ എംഡിയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മഹന്തേഷിനെ കല്‍ബുര്‍ഗിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Next Story

RELATED STORIES

Share it