- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎമ്മുകാരായ അച്ഛനും അമ്മയും വീട്ടിലുള്ളപ്പോള്‍ ആര്‍എസ്എസ്സുകാരന്‍ ബോംബുണ്ടാക്കുന്നത് ഞെട്ടലുണ്ടാക്കുന്നു: റിജില്‍ മാക്കുറ്റി

വടകര: സ്വന്തം വീട്ടില്‍ നിന്ന് ബോംബ് നിര്‍മ്മിക്കുന്നതിനിടയിലാണ് പഴയ ബാലസംഘം പ്രവര്‍ത്തകനായ സംഘിയുടെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടിയതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് ഉണ്ടാക്കി നാട്ടില്‍ കലാപത്തിന്
കോപ്പുകൂടുന്നതിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടിതെറിച്ച സംഭത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കുറ്റിയാടി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അച്ഛനും അമ്മയും ചെരണ്ടത്തൂരിലെ സജീവ സിപിഎം പ്രവര്‍ത്തകരാണെന്നും റിജില്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരായ അച്ഛനും അമ്മയും വീട്ടില്‍ ഉള്ളപ്പോഴാണ് ആര്‍എസ്എസ്സുകാരനായ മകന്‍ വീട്ടില്‍ വെച്ച് ബോംബ് ഉണ്ടാക്കുന്നത് എന്നത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യമാണ്. പ്രതിയുടെ കൂട്ടുകാര്‍ അധികവും ഡിവൈഎഫ്‌ഐകാരാണ്. ഇപ്പോള്‍ ചുവപ്പും കാവിയും എല്ലാം ഒന്നാണ്. മതപരമായ ഐക്യം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം അഴിച്ച് വിടാന്‍ ആര്‍എസ്എസ് നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം ബോംബ് നിര്‍മ്മാണം എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. റിജില്‍ മാക്കുറ്റി പറഞ്ഞു. പിണറായി അല്ല സംഘി ഗവര്‍ണ്ണര്‍ ഭരിക്കുമ്പോള്‍ ആര്‍എസ്എസ്സിന് എന്ത് ചെയ്താലും സംരക്ഷണം കിട്ടും എന്ന ഉറപ്പുള്ളത് കൊണ്ടാണ് നിര്‍ഭയമായി ആര്‍എസ്എസ് ക്രിമിനലുകള്‍ ബോംബ് നിര്‍മ്മിക്കുന്നത് നാടിന്റെ സമാധാനം തകര്‍ക്കുകയാണ്. പോലിസ് വെറും നോക്ക് കുത്തിയാണെന്നും റിജില്‍ മാക്കുറ്റി ആരോപിച്ചു.
RELATED STORIES
ഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMTടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന് പുതിയ പരിശീലകന്
30 Jun 2025 12:11 PM GMTനജീബ് അഹ്മദിനെ കണ്ടെത്താനായില്ലെന്ന് സിബിഐ; കേസിലെ നടപടികള്‍...
30 Jun 2025 12:07 PM GMT