Sub Lead

നിരീക്ഷണ സംവിധാനങ്ങള്‍ക്കെതിരായ ഹരജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി

നിരീക്ഷണ സംവിധാനങ്ങള്‍ കേന്ദ്ര, സംസ്ഥാന നിയമ നിര്‍വഹണ ഏജന്‍സികളെ എല്ലാ ടെലികമ്മ്യൂണിക്കേഷനുകളെയും മൊത്തത്തില്‍ തടസ്സപ്പെടുത്താനും നിരീക്ഷിക്കാനും അനുവദിക്കുന്നുവെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിരീക്ഷണ സംവിധാനങ്ങള്‍ക്കെതിരായ ഹരജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: കേന്ദ്രീകൃത നിരീക്ഷണ സംവിധാനം (സിഎംഎസ്), നെറ്റ്‌വര്‍ക്ക് ട്രാഫിക് അനാലിസിസ് (നെട്ര), നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (എന്‍എടിഗ്രിഡ്) പോലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പിലാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍) എന്ന സംഘടന നല്‍കിയ ഹരജിയില്‍ ആഭ്യന്തര മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്മ്യൂണിക്കേഷന്‍സ്, ലോ ആന്‍ഡ് ജസ്റ്റിസ് മന്ത്രാലയങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നല്‍കി. ജനുവരി 7ന് ഹരജിയില്‍ വാദം കേള്‍ക്കും.

ഈ നിരീക്ഷണ സംവിധാനങ്ങള്‍ കേന്ദ്ര, സംസ്ഥാന നിയമ നിര്‍വഹണ ഏജന്‍സികളെ എല്ലാ ടെലികമ്മ്യൂണിക്കേഷനുകളെയും മൊത്തത്തില്‍ തടസ്സപ്പെടുത്താനും നിരീക്ഷിക്കാനും അനുവദിക്കുന്നുവെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it