Sub Lead

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരേ അപവാദ പ്രചരണം; മദര്‍ സൂപ്പീരിയടക്കം ആറു പേര്‍ക്കെതിരേ കേസെടുത്തു

മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചാരണം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരേ അപവാദ പ്രചരണം; മദര്‍ സൂപ്പീരിയടക്കം ആറു പേര്‍ക്കെതിരേ കേസെടുത്തു
X

കല്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ സംഭവത്തില്‍ മദര്‍ സൂപ്പീരിയടക്കം ആറു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചാരണം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിന്റെ നേതൃത്വത്തില്‍

അപവാദ പ്രചരണം നടത്തിയത്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതിയിലാണ് പോലിസ് നടപടി. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതുവഴി ഫാദര്‍ നോബിള്‍ സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്തതെന്ന് ലൂസി കളപ്പുര പരാതിയില്‍ പറയുന്നു.

സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് നോബിള്‍ പാറയ്ക്കല്‍ അപവാദ പ്രചരണം നടത്തിയത്. കാണാന്‍ വരുന്നവരുടെ കൂട്ടത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഭാഗം വെട്ടി മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മഠത്തിലെ അടുക്കളവാതിലിലൂടെ പുരുഷന്‍മാരെ അകത്ത് പ്രവേശിപ്പിക്കുന്ന വീഡിയോയാണ് താന്‍ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞാണ് ഫാദര്‍ നോബിള്‍ വീഡിയോ പ്രചരിപ്പിച്ചത്.

അതേസമയം, ജൂണ്‍ ഒന്നിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ മാധ്യമസംഘത്തില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും ഉണ്ടായിരുന്നു. ഇക്കാര്യം ഫാദര്‍ നോബിള്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയായ ബിന്ദു മില്‍ട്ടണ്‍ തന്നെ താന്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ സംഘത്തിലുണ്ടായിരുന്ന കാര്യം വ്യക്തമാക്കുന്നു. വീഡിയോയില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക മഠത്തിലേക്ക് കയറുന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. പൊലീസ് മഠത്തിലെത്തിയാണ് വാതില്‍ തുറപ്പിച്ചത്. കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. സംഭവത്തില്‍ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റര്‍ ലൂസി താമസിക്കുന്നത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് കുര്‍ബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it