Big stories

സാമ്പത്തികമാന്ദ്യം; രാജ്യത്ത് ആറ് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റം

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന കടുത്ത മാന്ദ്യത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുന്നതാണ് ഈ വിലക്കയറ്റമെന്ന് സൂചന.

സാമ്പത്തികമാന്ദ്യം; രാജ്യത്ത് ആറ് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റം
X

ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യത്തില്‍ പെട്ടുഴുലുന്ന രാജ്യത്ത് വിലക്കയറ്റവും ജനങ്ങളുടെ നടുവൊടിക്കുന്നു. അടിക്കടിയുള്ള ഇന്ധന വിലവര്‍ദ്ധനവിനും പാചക വാതക വിലക്കയറ്റത്തിനും ഇടയിലാണ് സാധാരണക്കാരുടെ നട്ടെല്ലൊടിച്ച് അവശ്യസാധനങ്ങള്‍ക്കും വില ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 7.35 ശതമാനം ആയിരുന്ന വിലക്കയറ്റം ജനുവരിയായപ്പോള്‍ 7.59 ശതമാനം ആയി ഉയര്‍ന്നു.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന കടുത്ത മാന്ദ്യത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുന്നതാണ് ഈ വിലക്കയറ്റമെന്ന് സൂചന. പച്ചക്കറിയുടെ വില വര്‍ധനവ് വിലക്കയറ്റത്തിന് ഒരു കാരണമായിട്ടുണ്ടാകമെന്നാണ് കണക്കാക്കുന്നത്. ഡിസംബറിലേത് അതിന് മുമ്പുള്ളഅഞ്ച് മാസത്തെ ഏറ്റവും വലിയ വിലക്കയറ്റമായിരുന്നു. ആ വിലക്കയറ്റം ഏകദേശം 7.40 വരെ ഉയരുമെന്നായിരുന്നു സാമ്പത്തിക രംഗത്തുള്ളവര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ആ കണക്കുകളൊക്കെ തെറ്റിച്ച് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലാണ് ജനുവരിയില്‍ വില കുതിച്ചുയര്‍ന്നത്.

-ജനുവരിയിലെ വിലക്കയറ്റത്തേക്കാള്‍ കൂടുതല്‍ വിലക്കയറ്റം നേരിട്ടത് 2014 മാര്‍ച്ചിലായിരുന്നു. അന്ന് 8.33 ശതമാനമായിരുന്നു വിലക്കയറ്റം. 2019 ഡിസംബറില്‍ 7.35 ശതമാനമാനമായിരുന്നു വിലക്കയറ്റം. 2018 ഡിസംബറില്‍ 2.11 ശതമാനം മാത്രമായിരുന്നു. 2019 ഒക്ടോബറില്‍ 4.62 ശതമാനമായിരുന്നത് നവംബറില്‍ 5.54 ശതമാനമായി ഉയര്‍ന്നു. 40 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഡിസംബറില്‍ ഇത് 7.35 ശതമാനം എന്നായി ഉയര്‍ന്നു. ഇത് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2014 ജൂലൈയിലാണ് സമാന സ്ഥിതിയുണ്ടാത്. അന്ന് 7.39 ശതമാനമായിരുന്നു വിലക്കയറ്റം.

ഇന്ത്യയുടെ വിലക്കയറ്റത്തിലെ പകുതിയോളം വരുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 13.63 ശതമാനമായിരുന്നു ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന. ഡിസംബറില്‍ ഇത് 14.19 ശതമാനമായിരുന്നു. പച്ചക്കറിയുടെ വില ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 50 ശതമാനത്തിലധികം ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.


Next Story

RELATED STORIES

Share it