- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൻകിടക്കാരുടെ മന്ത്രിയായി മാറി, പാലാ ബിഷപ്പിനെ കണ്ടത് തെറ്റ്; വാസവനെതിരെ രൂക്ഷ വിമർശനം
സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഒത്തു തീർപ്പിനായി സർക്കാർ പ്രതിനിധിയെന്ന വ്യാജേനെ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചത് അംഗീകരിക്കാനാവില്ല.

കോട്ടയം: പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് വിവാദത്തിൽ ഇടപെട്ട മന്ത്രി വി എൻ വാസവന് പാർട്ടി ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. പാലാ ബിഷപ്പിനെ സന്ദർശിച്ചത് അടക്കമുള്ള വിവാദങ്ങളിൽ മന്ത്രിയെ നിർത്തിപ്പൊരിക്കുന്ന നിലപാടാണ് ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ സ്വീകരിച്ചത്. മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അതിരൂക്ഷമായ വിമർശനം സമ്മേളത്തിൽ ഏറ്റുവാങ്ങേണ്ടി വന്നത്.
നാർക്കോട്ടിക് ജിഹാദിന്‍റെ പേരിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയ പാലാ ബിഷപ്പിനെ മന്ത്രി വി എൻ വാസവൻ സർക്കാർ പ്രതിനിധിയെന്ന രീതിയിൽ സന്ദർശിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഒത്തു തീർപ്പിനായി സർക്കാർ പ്രതിനിധിയെന്ന വ്യാജേനെ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചത് അംഗീകരിക്കാനാവില്ല. ഇത് പാർട്ടി നിലപാടിനു വിരുദ്ധമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.
ഇതിനു പിന്നാലെയാണ് എംഎൽഎ എന്ന നിലയിലുള്ള വാസവന്‍റെ പ്രവർത്തനത്തിന് വിമർശനവുമായി ഏരിയ സമ്മേളനത്തിൽ ഏറ്റുമാനൂരിൽ നിന്നുള്ള പ്രതിനിധികൾ രംഗത്ത് എത്തിയത്. മുമ്പ് കെ സുരേഷ് കുറുപ്പ് ഏറ്റുമാനൂരിൽ എംഎൽഎ ആയിരിക്കെ, ഓഫിസിൽ എത്തുന്നവർക്ക് നേരിട്ട് കാണാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ, സാധാരണക്കാരായ ആളുകൾക്ക് മന്ത്രിയെ നേരിട്ട് കാണാൻ അവസരം ലഭിക്കുന്നില്ല. സമ്പന്നരുടെയും, വൻകിടക്കാരുടെയും മന്ത്രിയായി വാസവൻ മാറിയെന്നും ഏരിയ സമ്മേളനം കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















