- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസുകാര്‍ ഔദ്യോഗിക സിംകാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ വാടക ഈടാക്കും: മുന്നറിയിപ്പുമായി ഡിജിപി
സര്‍ക്കാര്‍ പണം നല്‍കുന്ന ഔദ്യോഗിക സിംകാര്‍ഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച ഔദ്യോഗിക സിംകാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വാടക ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി. സര്‍ക്കാര്‍ പണം നല്‍കുന്ന ഔദ്യോഗിക സിംകാര്‍ഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. പോലിസിന് നല്‍കിയ ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സിയുജി) സിം കാര്‍ഡുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത്തരം നിര്‍ദേശങ്ങള്‍ നേരത്തേതന്നെ ഉണ്ടായിരുന്നിട്ടും അവ പാലിക്കപ്പെടാതിരിക്കുന്നതിനാലാണ് മുന്നറിയിപ്പ്.
നിലവില്‍ സിം കാര്‍ഡ് ഉള്ളവര്‍ മറ്റൊരു ജില്ലയിലേക്ക് മാറിപ്പോയാലും മടക്കിനല്‍കാത്ത അവസ്ഥയുമുണ്ട്. സിം വാങ്ങി ഉപേക്ഷിച്ചവരുമുണ്ട്. സ്ഥലം മാറിപ്പോവുകയോ ഡെപ്യൂട്ടേഷനില്‍ പോവുകയോ ചെയ്യുന്ന എസ്എച്ച്ഒ, പ്രിന്‍സിപ്പല്‍ എസ്‌ഐ, തുടങ്ങിയ ഉദ്യോഗസ്ഥര്‍ പകരം വരുന്ന ഉദ്യോഗസ്ഥന് സിംകാര്‍ഡ് കൈമാറണം. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അതത് ജില്ലകളില്‍ത്തന്നെയാണ് സ്ഥലം മാറ്റമെങ്കില്‍ നിലവിലുള്ളത് ഉപയോഗിക്കാം. പോലിസ് സ്‌റ്റേഷനുകളിലെല്ലാം സിം കാര്‍ഡ് വിതരണംചെയ്തതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നതിന് മുമ്പ് സിം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നത് ഉറപ്പുവരുത്തണം.
മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഒരോ തസ്തികയ്ക്കുമാണ് സിയുജി സിംകാര്‍ഡ് അനുവദിച്ചിരിക്കുന്നത്. അതിനാല്‍ സ്ഥലംമാറുമ്പോള്‍ ആ തസ്തികയില്‍ പകരം വരുന്നയാള്‍ക്ക് സിംകാര്‍ഡ് കൈമാറണം. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ യൂനിറ്റ് മേധാവികളെയും ചുമതലപ്പെടുത്തി.
RELATED STORIES
വണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTകടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായി
27 May 2025 5:12 PM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMTഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMT