Sub Lead

രാമക്ഷേത്രത്തിനു സംഭാവന നല്‍കാത്തതിനു സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കി

രാമക്ഷേത്രത്തിനു സംഭാവന നല്‍കാത്തതിനു സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കി
X

അയോധ്യ: രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തതിന് സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കിയെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ജഗദിഷ്പൂര്‍ സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിങിനെയാണ് പുറത്താക്കിയത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ അധികൃതര്‍ തന്റെ എട്ട് മാസത്തെ ശമ്പളം തിരിച്ചുപിടിച്ചതായും അധ്യാപകന്‍ ആരോപിച്ചു. എന്നാല്‍ ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു. ആയിരം രൂപയാണ് തന്നോട് സംഭാവനയായി ആവശ്യപ്പെട്ടതെന്നും ആര്‍എസ്എസ് ജില്ലാ പ്രചാരക് നേരിട്ട് സ്‌കൂളിലെത്തിയാണ് നിര്‍ബന്ധപൂര്‍വ്വം തുക പിരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യശ്വന്ത് പ്രതാപ് സിങ് പറഞ്ഞു. എന്നാല്‍, സ്‌കൂള്‍ ജീവനക്കാരോട് കഴിയുന്ന സംഭാവന നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ധനസമാഹരണത്തിന് ആരെയും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ആരോപണമുന്നയിച്ച അധ്യാപകന് അധ്യാപനത്തില്‍ താല്‍പ്പര്യമില്ലാത്തയാളാണെന്നും ആര്‍എസ്എസ് ജില്ലാ പ്രചാരക് സത്യേന്ദ്ര പറഞ്ഞു.

Removed from RSS-Run School for Refusing to Donate for Ram Temple, Alleges Teacher



Next Story

RELATED STORIES

Share it