Latest News

ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി എഴാം ദിവസത്തിലേക്ക്; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി എഴാം ദിവസത്തിലേക്ക്; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
X

ന്യൂഡൽഹി : ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ പ്രതിസന്ധിക്ക് ശാശ്വതമായി പരിഹാരമാവാത്തതിനാൽ തന്നെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രതിസന്ധി രൂക്ഷമായതോടെ ഇതുവരെ റദ്ദാക്കിയ ടിക്കറ്റുകൾക്ക് 610 കോടി രൂപയുടെ റീഫണ്ട് നൽകിയതായി ഇൻഡിഗോ അറിയിച്ചു. കൂടാതെ, കുടുങ്ങിക്കിടന്ന 3000-ത്തോളം ബാഗേജുകൾ യാത്രക്കാർക്ക് തിരികെ എത്തിച്ചു നൽകുകയും ചെയ്തു.

വിമാനങ്ങൾ വൈകിയതിനും റദ്ദാക്കിയതിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന് ഇൻഡിഗോ സിഇഒ ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നൽകണം. ഇതിനുള്ള സമയം ഡിജിസിഎ നീട്ടി നൽകിയിട്ടുണ്ട്.

അതേസമയം വിമാന സർവീസുകളിലെ ഈ തുടർച്ചയായ പ്രതിസന്ധി പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ ഉന്നയിക്കും. പ ഇൻഡിഗോയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ശ്രമം.

Next Story

RELATED STORIES

Share it