Latest News

തദ്ദേശ തിരഞ്ഞെടുപ്പ്; ഇനി നിശബ്ദ പ്രചാരണം, ഏഴു ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പ്; ഇനി നിശബ്ദ പ്രചാരണം, ഏഴു ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളാണ് നാളെ പോളിങ് ബൂത്തിലെത്തുക. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.

എഴു ജില്ലകളിലെ 471 ഗ്രാമപഞ്ചായത്തുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. 75 ബ്ലോക് പഞ്ചായത്തുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലേക്കും 39 നഗരസഭകളിലേക്കും മൂന്ന് കോര്‍പ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു കോടി മുപ്പത്തിരണ്ട് ലക്ഷത്തിലേറെ പേര്‍ ചൊവാഴ്ച പോളിങ് ബൂത്തിലേക്ക്. വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.

Next Story

RELATED STORIES

Share it