- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെല്ല് സംഭരണം: കർണാടകയിലെ കർഷകരുമായി കരാറിലേർപ്പെട്ട് റിലയൻസ്
1100 ത്തോളം കർഷകരാണ് സംഘത്തിലുള്ളത്. ക്വിന്റലിന് 1868 രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില.

ബംഗളൂരു: കർണാടകയിലെ കർഷകരിൽ നിന്നും താങ്ങുവിലയേക്കാൾ കൂടുതൽ പണം നൽകി നെല്ല് സംഭരിക്കാൻ കരാറൊപ്പിട്ട് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്. റായ്ചൂർ ജില്ലയിലെ കർഷകരുമായിട്ടാണ് കരാർ ഒപ്പിട്ടത്. രാജ്യത്ത് വിളകൾ സംഭരിക്കുന്നതിനായി ഒരു കോർപ്പറേറ്റ് കമ്പനി കർഷകരുമായി നേരിട്ട് ഏർപ്പെടുന്ന ആദ്യത്തെ കരാറാണിത്.
1100 ത്തോളം കർഷകരാണ് സംഘത്തിലുള്ളത്. ക്വിന്റലിന് 1868 രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇതിനേക്കാൾ 82 രൂപ കൂടുതൽ നൽകി 1000 ക്വിന്റൽ നെല്ല് സംഭരിക്കുമെന്നാണ് കരാർ. വെയർ ഹൗസിൽ സൂക്ഷിച്ച അരി വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കർശന ഉപാധികളോടെയാണ് കമ്പനി കരാറിലേർപ്പെട്ടതെന്ന് സ്വസ്ഥ്യ ഫാർമേഴ്‌സ് പ്രൊഡ്യൂസിംഗ് കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസമാണ് കർണാടകത്തിൽ സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇതോടെ വിളകൾ കർഷകർക്ക് നേരിട്ട് സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കഴിയുമെന്ന സ്ഥിതിവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റായ്ചൂർ ജില്ലയിലെ സിന്ധൂർ താലൂക്കിലെ നെൽകർഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാർമേഴ്‌സ് പ്രൊഡ്യൂസിംഗ് കമ്പനിയുമായി റിലയൻസ് കരാറിലേർപ്പെട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















