Sub Lead

തിരികെയെത്തിയ പൗരന്മാരുടെ പുനരധിവാസം, സഭ നിർത്തിവച്ച് ചർച്ച ചെയ്യണം; ഡോ. വി ശിവദാസൻ എംപി നോട്ടിസ് നൽകി

യുക്രെയ്ൻ റഷ്യ യുദ്ധത്തിൻ്റെ പാശ്ചാത്തലത്തിൽ രക്ഷാ ദൗത്യത്തിൽ നിരവധി പാളിച്ചകളാണ് സംഭവിച്ചത്. പല രാജ്യങ്ങളും അവരുടെ പൗരന്മാരെ യുദ്ധത്തിന് മുമ്പ് യുക്രെയ്നിൽ നിന്ന് ഒഴിപ്പിച്ചപ്പോൾ ഇന്ത്യാ ഗവൺമെൻ്റ് അതിന് തയാറായില്ല.

തിരികെയെത്തിയ പൗരന്മാരുടെ പുനരധിവാസം, സഭ നിർത്തിവച്ച് ചർച്ച ചെയ്യണം; ഡോ. വി ശിവദാസൻ എംപി നോട്ടിസ് നൽകി
X

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് തിരികെയെത്തിയ പൗരൻമാരുടെ പുനരധിവാസം സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള രാജ്യസഭാ അം​ഗം ഡോ. വി ശിവദാസൻ എംപി രാജ്യസഭാ ചെയർമാന് നോട്ടിസ് നൽകി.

യുക്രെയ്ൻ റഷ്യ യുദ്ധത്തിൻ്റെ പാശ്ചാത്തലത്തിൽ രക്ഷാ ദൗത്യത്തിൽ നിരവധി പാളിച്ചകളാണ് സംഭവിച്ചത്. പല രാജ്യങ്ങളും അവരുടെ പൗരന്മാരെ യുദ്ധത്തിന് മുമ്പ് യുക്രെയ്നിൽ നിന്ന് ഒഴിപ്പിച്ചപ്പോൾ ഇന്ത്യാ ഗവൺമെൻ്റ് അതിന് തയാറായില്ല. അതോടൊപ്പം തന്നെ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് വിമാന നിരക്ക് കുത്തനെ ഉയർന്നപ്പോൾ അതിനെ നിയന്ത്രിക്കുവാനും കേന്ദ്ര സർക്കാർ തയാറായില്ലെന്ന് നോട്ടിസിൽ പറയുന്നു.

ഈ കൃത്യവിലോപം ഉക്രെയ്നിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിച്ചവരെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി. ഇതിനൊപ്പം തന്നെ ഇന്ത്യാ ഗവൺമെൻ്റിൽ നിന്ന് നിന്ന് മതിയായ സഹായം ലഭിച്ചിട്ടില്ല എന്ന് നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. യുക്രെയ്നിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ പൗരന്മാരുടെ പുനരധിവാസത്തിനുള്ള നിർദേശങ്ങളൊന്നും യൂനിയൻ സർക്കാർ മുന്നോട്ട് വെച്ചിട്ടില്ല എന്നതും പ്രധാനമാണെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ യുക്രെയ്ൻ രക്ഷാദൗത്യത്തിലുണ്ടായ പാളിച്ചകളും തിരികെയെത്തിയ പൗരന്മാരുടെ പുനരധിവാസവും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോ. വി ശിവദാസൻ എംപി ചട്ടം 267 പ്രകാരം രാജ്യസഭാ ചെയർമാന് നോട്ടിസ് നൽകിയത്.

Next Story

RELATED STORIES

Share it