Sub Lead

ഉത്തരേന്ത്യൻ ​ഗ്രാമങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ

2008 മുതൽ സജീവമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ. പട്ടിണി, രോഗങ്ങൾ, നിരക്ഷരത എന്നിവ കാരണം ദരിദ്രരായ രാജ്യത്തിന്റെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിൽ, ശാക്തീകരണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഉത്തരേന്ത്യൻ ​ഗ്രാമങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ
X

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകൾ താൽക്കാലികമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് മേൽക്കോയ്മാ മാധ്യമങ്ങൾ രണ്ട് ദിവസമായി ഉയർത്തിക്കൊണ്ടുവരുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.


2008 മുതൽ സജീവമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ. പട്ടിണി, രോഗങ്ങൾ, നിരക്ഷരത എന്നിവ കാരണം ദരിദ്രരായ രാജ്യത്തിന്റെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിൽ, ശാക്തീകരണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 5 വർഷത്തെ ഗ്രാമവികസന പരിപാടി (വിഡിപി) വഴി പുനരധിവാസം നടത്തുന്നതിന് ബീഹാർ, പശ്ചിമ ബംഗാൾ, അസം, ഡൽഹി, കർണാടക, മണിപ്പൂർ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 85 ഗ്രാമങ്ങൾ റിഹാബ് ദത്തെടുത്തു. 85,000 ത്തിലധികം ആളുകളുടെ ജീവിതമാണ് റിഹാബിന്റെ പ്രവർത്തനത്തിലൂടെ മാറ്റിമറിച്ചത്.


രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷന് ഡൽഹി ന്യൂനപക്ഷ കമ്മീഷന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2019ലെ മികച്ച സാമൂഹിക സേവന വിഭാഗത്തിലാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷനെ പുരസ്‌കാരത്തിനായി ഡൽഹി സർക്കാർ തിരഞ്ഞെടുത്തത്.


ഇന്ത്യയിലെ മികച്ച സാമൂഹിക സംരംഭകർക്കായി സാം പിത്രോഡ ചെയർമാനായ ആക്ഷൻ ഫോർ ഇന്ത്യ (എഎഫ്‌ഐ) ഏർപ്പെടുത്തിയ പുരസ്‌കാരത്തിനും റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ അർഹരായിരുന്നു. ലാഭേച്ഛയില്ലാതെ സേവനരം​ഗത്ത് റിഹാബ് നിലകൊള്ളുകയും ഉത്തരേന്ത്യയിലെ ദരിദ്ര ​ഗ്രാമങ്ങളിൽ വിദ്യാർഥികൾക്ക് കൃത്യമായ വിദ്യാഭ്യാസം നൽകുകയും സ്ത്രീകളുടെ സ്വയംപര്യാപ്ത സംഘങ്ങൾ ഉണ്ടാക്കുക വഴി വലിയ ഒരു മാറ്റത്തിന് മേഖലയിൽ സാക്ഷ്യം വഹിക്കാൻ റിഹാബിന് കഴിഞ്ഞിട്ടുണ്ട്.


ഗ്രാമങ്ങളിലുള്ള പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 10 കിലോമീറ്ററിനുള്ളിലുള്ള ഹൈസ്‌കൂളുകളിലേക്ക് പഠനാവശ്യാർഥം പെൺകുട്ടികളെ പറഞ്ഞയക്കാൻ മടിച്ചുനിൽക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ നിന്നുമാണ് റിഹാബിന്റെ നിരന്തര ബോധവൽക്കരണത്തിലൂടെ നിരവധി വിദ്യാർഥിനികൾ ഉന്നതവിദ്യഭ്യാസ രം​ഗത്ത് കാലെടുത്ത് വച്ചതും പ്രശംസനീയമാണ്.


​ഗ്രീൻ പീസ്, ആംനസ്റ്റി ഇന്റർനാഷനൽ തുടങ്ങിയ എൻജിഒകൾക്ക് നേരത്തെ കേന്ദ്രസർക്കാർ പൂട്ടിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനേയും കേന്ദ്രസർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ ​ഗ്രാമങ്ങളെ നിവർന്ന് നിന്ന് തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ പഠിപ്പിച്ച എൻജിഒയാണ് കേന്ദ്രസർക്കാർ തകർത്തെറിയാൻ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it