രവീഷ് കുമാര്‍ എന്‍ഡിടിവിയില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: എന്‍ഡിടിവി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചു. ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്, പ്രൈം ടൈം എന്നീ ജനകീയ പരിപാടികള്‍ ടിവി ചാനലില്‍ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍. രാജ്യത്തെ ജനകീയ വിഷയങ്ങളില്‍ താഴെ തട്ടിലെത്തി മികച്ച റിപ്പോര്‍ട്ടിംഗ് നടത്തിയതിലൂടെ ശ്രദ്ധേയനായിരുന്നു രവീഷ് കുമാര്‍. മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് രണ്ട് തവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും മാഗ്‌സസെ പുരസ്‌കാരവും രവീഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ മറ്റ് പ്രവര്‍ത്തകര്‍ക്ക് മാനേജ്‌മെന്റ് അയച്ച ഇമെയില്‍ വഴിയാണ് രവീഷ് കുമാറിന്റെ രാജി പുറംലോകമറിഞ്ഞത്. അദ്ദേഹത്തിന്റെ രാജി ആവശ്യം അംഗീകരിച്ചെന്നും ഇമെയിലില്‍ പറയുന്നു. സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായിരുന്നു രവീഷ് കുമാര്‍. അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പുതിയ സംരംഭങ്ങള്‍ വിജയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് നമുക്കറിയാമെന്നും ഇമെയിലില്‍ പറയുന്നു.
RELATED STORIES
ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMTസംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; വിലക്കയറ്റം നേരിടാന്‍ 2,000 കോടി
3 Feb 2023 3:51 AM GMT