Sub Lead

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ കേസെടുത്തു

കൊച്ചിയിലെ ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ കേസെടുത്തു
X

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ പോലിസ് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

കൊച്ചിയിലെ ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ 'മീടൂ' ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it