News

പാലാ ബിഷപ്പിന്റെ പ്രസംഗം: ബിജെപി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല

പാലാ ബിഷപ്പിന്റെ പ്രസംഗം: ബിജെപി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ നീക്കത്തില്‍ ജാഗരൂകരാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലാ ബിഷപ്പിന് പൂര്‍ണ പിന്തുണയറിയിച്ച ബിജെപി നേതാക്കള്‍ എത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ മുന്നറിയിപ്പ്.

രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡിന്റെ സന്തതിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന് പ്രക്ഷോഭങ്ങള്‍ നടത്താന്‍ കഴിയാത്തത് ഒന്നാം പിണറായി സര്‍ക്കാരിന് ഗുണമായി. കേരളത്തില്‍ ഏറ്റവുമധികം കല്ലിടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓണ്‍ലൈനില്‍ മുഖ്യമന്ത്രി കല്ലുകള്‍ മാത്രമിടുന്നു. ഇവിടെ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമാണുള്ളത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗോള്‍വാള്‍ക്കറെ മാത്രം പഠിച്ചാല്‍ മതിയെന്ന് പറയുന്ന വൈസ് ചാന്‍സിലര്‍ ആരുടെ താല്പര്യം സംരക്ഷിക്കുന്നുവെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it