രാമന്‍ ദൈവമല്ല, വെറും മനുഷ്യന്‍: ജസ്റ്റിസ് കട്ജു

കുതിരയേയും നായയേയും പോലെയുള്ള ഒരു മൃഗം മാത്രമാണ് പശുവെന്നും പശുവിനെ മാതാവെന്ന് വിളിക്കുന്നതിനെ വിമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.

രാമന്‍ ദൈവമല്ല, വെറും മനുഷ്യന്‍:  ജസ്റ്റിസ് കട്ജു

ഡെറാഡൂണ്‍: രാമനെ ദൈവമമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജ് ജ. മാര്‍ക്കണ്ടേയ കട്ജു. ഡെറാഡൂണില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. പശുവിനെ മാതാവെന്ന് വിളിക്കുന്നതിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

രാമന്‍ ദൈവമല്ല, ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. കുതിരയേയും നായയേയും പോലെയുള്ള ഒരു മൃഗം മാത്രമാണ് പശുവെന്നും പശുവിനെ മാതാവെന്ന് വിളിക്കുന്നതിനെ വിമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള നാടകമാണ് രാമക്ഷേത്ര വിഷയമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം ഒരു പ്രശ്‌നമല്ലെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top