Sub Lead

ദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്‌ക്കെതിരേ കേസെടുത്ത് പോലിസ്

ദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്‌ക്കെതിരേ കേസെടുത്ത് പോലിസ്
X

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെതിരായ വിവാദപരാമര്‍ശത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരേ പോലിസ് കേസെടുത്തു. 'ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്ന' ട്വീറ്റിലാണ് രാം ഗോപാലിനെതിരേ കേസെടുത്തത്. തെലങ്കാന ബിജെപി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ് രാം ഗോപാല്‍ വര്‍മക്കെതിരേ പരാതി നല്‍കിയത്. ട്വീറ്റിലൂടെ രാം ഗോപാല്‍ വര്‍മ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയില്‍ പറയുന്നു.

പിന്നാലെ വിശദീകരണവുമായി രാം ഗോപാല്‍ വര്‍മ രംഗത്തെത്തി. മഹാഭാരതത്തിലെ ദ്രൗപദി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആ പേര് അപൂര്‍വമായതിനാല്‍, ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഓര്‍ത്തുപോയതാണെന്നും ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലിസ് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനുശേഷം അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്യുകയോ ആര്‍ക്കെതിരെയും ഇത്തരമൊരു മോശം പ്രസ്താവന നടത്തുകയോ ചെയ്യുമെന്ന് കരുതുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it