Sub Lead

ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; മെഡിക്കല്‍ ബില്‍ രാജ്യസഭയും പാസാക്കി

രാജ്യസഭയില്‍ 51 പേര്‍ എതിര്‍ത്തപ്പോള്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചു.എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യമൊട്ടാകെ ഒറ്റ പരീക്ഷയാക്കുകയും ഇതില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംഡി കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുകയും ചെയ്യണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; മെഡിക്കല്‍ ബില്‍ രാജ്യസഭയും പാസാക്കി
X

ന്യൂഡല്‍ഹി: പ്രാക്ടീസിന് ഇറങ്ങുന്നതിനു മുമ്പ് ഡോക്ടര്‍മാര്‍ക്ക് ദേശീയ പരീക്ഷ ശുപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസ്സാക്കി. ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും ബില്ല് പാസ്സാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്ല് നിയമമാവും.

രാജ്യസഭയില്‍ 51 പേര്‍ എതിര്‍ത്തപ്പോള്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചു.എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യമൊട്ടാകെ ഒറ്റ പരീക്ഷയാക്കുകയും ഇതില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംഡി കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുകയും ചെയ്യണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളിലെ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്. ബില്‍ പ്രകാരം മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് ബില്ലിലെ വ്യവസ്ഥകള്‍. ആയുഷ്, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസ്സായി അലോപ്പതി ചികില്‍സ നടത്താം എന്ന വ്യവസ്ഥ അലോപ്പതി ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it