Sub Lead

തിരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ചെന്ന ഉണ്ണിത്താന്റെ പരാതി: പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവിന് സസ്‌പെന്‍ഷന്‍

കാസര്‍കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യുഡിഎഫ് ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ മോഷണം പോയെന്നാണ് പരാതി. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതി അന്വേഷണത്തിനായി മേല്‍പ്പറമ്പ് പോലിസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ചെന്ന ഉണ്ണിത്താന്റെ പരാതി:  പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവിന് സസ്‌പെന്‍ഷന്‍
X

കാസര്‍കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് സ്വന്തം പാര്‍ട്ടിയിലെ നേതാവ് പണം മോഷ്ടിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ഉണ്ണിത്താന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക നേതാവിന് കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് ജന. സെക്രട്ടറി പൃഥ്വിരാജിനെയാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കാസര്‍കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യുഡിഎഫ് ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ മോഷണം പോയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്ത് നിന്നെത്തിയ നേതാവിനെതിരായാണ് ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പോലിസ് മേധാവിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍കോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി.

രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായിട്ടാണ് കൊല്ലത്ത് നിന്ന് നേതാവ് എത്തിയത്. മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കാസര്‍കോട് മേപ്പറമ്പില്‍ വാടക വീട് സജ്ജമാക്കിയിരുന്നു. ഇവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്നാണ് ആരോപണം. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതി അന്വേഷണത്തിനായി മേല്‍പ്പറമ്പ് പോലിസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

പ്രാദേശിക നേതാവിനെതിരേ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഉണ്ണിത്താന്‍ പരാതി നല്‍കിയിരുന്നു. പ്രചാരണാവശ്യങ്ങള്‍ക്ക് സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു, ഫോണില്‍ വിളിച്ച് അപമര്യാദയായി സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡി.സി.സി പ്രസിഡന്റിന് നല്‍കിയ കത്തില്‍ ഉണ്ണിത്താന്‍ പൃഥ്വിരാജിനെതിരെ ഉന്നയിച്ചത്.




Next Story

RELATED STORIES

Share it