കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; അതിര്‍ത്തികള്‍ അടച്ച് രാജസ്ഥാന്
എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരാള്‍ക്കും സംസ്ഥാനത്തിന് അകത്തെക്കോ പുറത്തെക്കോ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിജിപി അറിയിച്ചു.
ജയ്പൂര്‍: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് രാജസ്ഥാന് സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടച്ചു. ഇതോടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലായാത്രകളും നിയന്ത്രിക്കപ്പെടും. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന് ഇവിടങ്ങളിലേക്കുള്ള അതിര്‍ത്തികളാണ് അടച്ചത്. എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരാള്‍ക്കും സംസ്ഥാനത്തിന് അകത്തെക്കോ പുറത്തെക്കോ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിജിപി അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ റേഞ്ചുകളിലെ ഐജിമാര്‍ക്കും എസ്പിമാര്‍ക്കും നല്‍കിയതായി എംഎല് ലേഥര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ ആവശ്യമായ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കും.
അന്തര്‍ സംസ്ഥാന റൂട്ടുകള്‍ക്ക് പുറമെ, റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. ജില്ലാകലക്ടറും എസ്പിമാരും ആയിരിക്കും അവശ്യയാത്രക്കാര്‍ക്ക് പാസുകള്‍ നല്‍കുക. സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം 11,368 ആയി.
RELATED STORIES
കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMT