Sub Lead

ഭീല്‍പ്രദേശ് രൂപീകരിക്കാന്‍ ആദിവാസികള്‍ പ്രക്ഷോഭം തുടങ്ങി

ഭീല്‍പ്രദേശ് രൂപീകരിക്കാന്‍ ആദിവാസികള്‍ പ്രക്ഷോഭം തുടങ്ങി
X

ജയ്പൂര്‍: ഭീല്‍ ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരത് ആദിവാസി പാര്‍ട്ടി പ്രക്ഷോഭം തുടങ്ങി. രാജസ്ഥാനിലെയും സമീപപ്രദേശങ്ങളിലെയും ആദിവാസി നേതാക്കള്‍ ഭീല്‍പ്രദേശ് എന്ന സംസ്ഥാനത്തിനായി സമരം ചെയ്യുന്നത്. ആദിവാസികളുടെ സ്വത്വം സംരക്ഷിക്കാന്‍ ഭീല്‍പ്രദേശ് അനിവാര്യമാണെന്ന് പാര്‍ട്ടി സ്ഥാപകനും ലോക്‌സഭാ എംപിയുമായ രാജ്കുമാര്‍ റൗത്ത് പറഞ്ഞു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 49 ജില്ലകള്‍ ഭീല്‍പ്രദേശില്‍ ഉള്‍പ്പെടും.

ഭാരത് ആദിവാസി പാര്‍ട്ടി പുറത്തുവിട്ട നിര്‍ദിഷ്ട ഭീല്‍പ്രദേശ്‌

ഭാരത് ആദിവാസി പാര്‍ട്ടി പുറത്തുവിട്ട നിര്‍ദിഷ്ട ഭീല്‍പ്രദേശ്‌


ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പ് തന്നെയുള്ള ആവശ്യമാണിതെന്ന് രാജ്കുമാര്‍ റൗത്ത് വിശദീകരിച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സംസ്‌കാരവും ഭാഷയും ആചാരങ്ങളും വ്യത്യാസമാണ്. 1913ല്‍ ഭീല്‍പ്രദേശിന് വേണ്ടിയുള്ള സമരത്തില്‍ 1500 ആദിവാസികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഭീല്‍പ്രദേശിനെ നാലു സംസ്ഥാനങ്ങളാക്കിയെന്നും രാജ്കൂമാര്‍ റൗത്ത് പറഞ്ഞു. രാജസ്ഥാനെ കീറിമുറിക്കാനുള്ള ശ്രമമാണിതെന്ന് ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് ആരോപിച്ചു. വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളുള്ളതിനാല്‍ കേന്ദ്ര നേതൃത്വം നിലപാട് പറയുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഭാരത് ആദിവാസി പാര്‍ട്ടിക്ക് നിലവില്‍ ഒരു എംപിയും നാല് എംഎല്‍എമാരുമാണുള്ളത്.

Next Story

RELATED STORIES

Share it