Sub Lead

കൊച്ചുമകന് കൊവിഡ് പകരുമോ എന്ന ഭയം; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ഡല്‍ഹി മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

കൊച്ചുമകന് കൊവിഡ് പകരുമോ എന്ന ഭയം; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
X

ജയ്പൂര്‍: കൊച്ചുമകന് കൊവിഡ് പകരുമോ എന്ന ഭയംമൂലം വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ഡല്‍ഹി മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

കൊച്ചു മകനും മരുമകള്‍ക്കുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തങ്ങളില്‍ നിന്നും 18 വയസ്സുള്ള കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയമാണ് ഇരുവരേയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ മൂത്തമകന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഏപ്രില്‍ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഞായറാഴ്ച്ച രാവിലെ ചമ്പല്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it