കേരളം, തമിഴ്‌നാട് ജനതയ്ക്ക് മോദിയേക്കാള്‍ പ്രിയം രാഹുലെന്ന് സര്‍വെ ഫലം
ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്.

ചെന്നൈ: മോദിയേക്കാള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് കേരളത്തിലേയും തമിഴ്‌നാടിലേയും ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സര്‍വെ ഫലം. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്.
ഇരു നേതാക്കാളുടെയും ഇരു സംസ്ഥാനങ്ങളിലുമുള്ള സ്വാധീനം അളക്കാന്‍ ഐഎഎന്‍സ്‌സി നടത്തിയ വോട്ടര്‍ സര്‍വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. 'നിങ്ങള്‍ക്ക് നേരിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ ആരെയാണ് തിരഞ്ഞടുക്കുക രാഹുലിനേയോ മോദിയേയോ?' ഇതായിരുന്നു സര്‍വേയില്‍ ഉയര്‍ത്തിയ ചോദ്യം. കേരളത്തിലെ 59.92 ശതമാനം ആളുകളും തമിഴ്‌നാട്ടിലെ 43.46 ശതമാനം ആളുകളും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ 36.19 ശതമാനം ആളുകളും തമിഴ്‌നാട്ടില്‍ 28.16 ശതമാനം ആളുകളും സര്‍വേ പ്രകാരം മോദി പ്രധാനമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നു.
അതേസമയം മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ മോദിക്കു തന്നെയാണ് വിജയം. പശ്ചിമബംഗാളില്‍ 54.13 ശതമാനം, അസമില്‍ 47.8 ശതമാനം, പുതുച്ചേരിയില്‍ 45.54 ശതമാനം എന്നിങ്ങനെയാണ് മോദി പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ ശതമാനം.കേരളത്തില്‍ 21.73 ശതമാനവും തമിഴ്‌നാട്ടില്‍ 15.3 ശതമാനവും മോദിയേക്കാള്‍ രാഹുല്‍ മേല്‍ക്കെ നേടുന്നു.
RELATED STORIES
നുപൂര് ശര്മയുടെ പരാമര്ശം രാജ്യം കത്തിച്ചു; രാജ്യത്തോട്...
1 July 2022 6:25 AM GMTരാഹുല്‍ ഗാന്ധി കേരളത്തില്‍; സുരക്ഷ ശക്തമാക്കി പോലിസ്
1 July 2022 5:33 AM GMTഎകെജി സെന്ററിനെതിരായ ആക്രമം; കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിപിഎം
1 July 2022 1:29 AM GMTഎകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTവന് ട്വിസ്റ്റ്: ഏകനാഥ് ഷിന്ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ...
30 Jun 2022 11:48 AM GMTകെഎസ്എസ്പിഎല് കടക്കെണിയില്: ദരിദ്രര്ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMT