രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി. തിരുവനന്തപുരം പാറശാലയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഗാന്ധിജിയുടെയും കെ കാമരാജിന്റെയും പ്രതിമകള്‍ക്ക് മുന്‍പില്‍ ആദരം അര്‍പ്പിച്ചാണ് രാഹുല്‍ ഗാന്ധി പദയാത്ര തുടങ്ങിയത്.
തമിഴ്‌നാട്ടിലെ നാലു ദിവസത്തെ പര്യടനത്തിന് ശേഷമാണ് ഭാരത് ജോഡോ പദയാത്ര കേരളത്തിലെത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.
10 മണിയോടെ ഊരൂട്ടുകാല മാധവി മന്ദിരത്തിലെത്തുന്ന യാത്ര വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് പുനരാരംഭിക്കും. നെയ്യാറ്റിന്‍കരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കിയാകും യാത്രയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. നേമത്താണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ സമാപനം. സെപ്തംബര്‍ 14ന് യാത്ര കൊല്ലം ജില്ലയിലേക്ക് കടക്കും.
കേരളത്തില്‍ 19 ദിവസമാണ് പര്യടനം. ഇതിനിടയില്‍ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെയുമായി പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.
28, 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കും. ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നു പോകും.
RELATED STORIES
കശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT