Sub Lead

ഇഐഎ വിജ്ഞാപനം പിന്‍വലിക്കണം: രാഹുല്‍ ഗാന്ധി

2020 ഏപ്രിൽ ഒന്നിന് ഇത്തരം അനുമതി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇഐഎ വിജ്ഞാപനം പിന്‍വലിക്കണം: രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം (ഇഐഎ നോട്ടിഫിക്കേഷന്‍-2020) പിന്‍വലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരിസ്ഥിതിനാശത്തിനും രാജ്യസമ്പത്ത് കൊള്ളയടിക്കപ്പെടാനും കാരണമാകുന്ന ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് അവരുടെ സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാഹുല്‍ ട്വിറ്ററിറില്‍ കുറിച്ചു.

നേരത്തെയും കരട് ഇഐഎ വിജ്ഞാപനത്തെ ഗാന്ധി വിമര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്നാണ് അദ്ദേഹം ഞായറാഴ്ച അഭിപ്രായപ്പെട്ടത്.

പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികൾ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. 2020 ഏപ്രിൽ ഒന്നിന് ഇത്തരം അനുമതി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരേ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016-ലെ വിജ്ഞാപനത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it