Sub Lead

രാമന് അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു.

രാമന് അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുളള ഭൂമി പൂജ നടക്കവെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാം നീതിയായത് കൊണ്ട് തന്നെ അവര്‍ക്ക് അനിതീയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. രാമന്‍ സ്‌നേഹമായത് കൊണ്ട് തന്നെ അവര്‍ക്ക് വെറുപ്പ് തോന്നില്ല, രാമന്‍ കരുണയായതിനാല്‍ ക്രൂരതയില്‍ പ്രകടമാകില്ല. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്. രാമനെന്നാല്‍ ധൈര്യവും ത്യാഗവും സംയമനവും പ്രതിബദ്ധതയുമാണ്. എല്ലാവര്‍ക്കുമൊപ്പവും എല്ലാവരിലും രാമനുണ്ടെന്നുമാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് എത്തി. രാമക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങള്‍ എതിരല്ല. പളളി പൊളിച്ച് അമ്പലം നിര്‍മ്മിക്കുന്നതിലാണ് എതിര്‍പ്പുളളതാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂവെന്നും കമല്‍നാഥ് ട്വിറ്ററിലെ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

രാമക്ഷേത്രം നിര്‍മിക്കണമെന്ന് രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. ശ്രീരാമനാണ് എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രം. രാജ്യം ഇന്നു മുന്നോട്ടുപോകുന്നത് ശ്രീരാമനിലുള്ള വിശ്വാസംകൊണ്ടാണ്. അതിനാലാണ് രാമന്‍ ജനിച്ച അയോധ്യയില്‍ ഒരു ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നുവെന്നും ദ്വിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ മനീഷ് തീവാരിയും രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചിരുന്നു.

Next Story

RELATED STORIES

Share it