കണ്ണൂരില്‍ റാഗിങ്; ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍
BY BSR16 Nov 2023 6:08 PM GMT
![കണ്ണൂരില്‍ റാഗിങ്; ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍ കണ്ണൂരില്‍ റാഗിങ്; ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍](https://www.thejasnews.com/h-upload/2023/11/16/215929-ragging.webp)
X
BSR16 Nov 2023 6:08 PM GMT
കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍. കാഞ്ഞിരോട് നഹര്‍ കോളജിലെ ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഉളിയിലെ വി പി ഫര്‍ഹാനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ എട്ടോളം പേര്‍ ചേര്‍ന്ന് കോളജില്‍ നിന്നു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ ഇടത് ചെവിക്ക് സാരമായി പരിക്കേറ്റ ഫര്‍ഹാനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയും ഇതേ കോളജില്‍ നിരവധി വിദ്യാര്‍ഥികള്‍ റാഗിങിന് ഇരകളായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഫര്‍ഹാന്റെ രക്ഷിതാക്കള്‍ ചക്കരക്കല്‍ പോലിസില്‍ പരാതി നല്‍കി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT