Sub Lead

കെ റെയിലിനെതിരായ കവിത: റഫീഖ് അഹമ്മദിനെതിരേ സൈബർ ആക്രമണം, അപലപിച്ച് പ്രമുഖര്‍

കവിത ചർച്ചയായതോടെ, ഇടതു സഹയാത്രികനായ റഫീക്കിനെതിരേ വലിയ ആക്രമണമാണ് സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെ നടന്നത്.

കെ റെയിലിനെതിരായ കവിത: റഫീഖ് അഹമ്മദിനെതിരേ സൈബർ ആക്രമണം, അപലപിച്ച് പ്രമുഖര്‍
X

കോഴിക്കോട്: കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനെതിരെ സിപിഎം അനുകൂലികളുടെ സൈബർ ആക്രമണം. കെ റെയിൽ പദ്ധതിക്കെതിരേ എഴുതിയ 'ഹേ.... കേ.... എങ്ങോട്ടു പോകുന്നു ഹേ...' എന്നു തുടങ്ങുന്ന കവിത ഫേസ്ബുക്കിലാണു പോസ്റ്റ് ചെയ്തത്.

കവിത ചർച്ചയായതോടെ, ഇടതു സഹയാത്രികനായ റഫീക്കിനെതിരേ വലിയ ആക്രമണമാണ് സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെ നടന്നത്. കവിതയെ വിമർശിച്ച് മറുകവിതകളും ഉണ്ടായി. വർഗീയ പരാമർശങ്ങളോടെ വ്യക്തിപരമായ കടന്നാക്രമണവും കവിക്കെതിരേ ഉണ്ടായി.

എല്ലാറ്റിനും നേരെ പ്രതികരണ ശൂന്യനായി ഇരിക്കാൻ സാധിക്കില്ലെന്നു പ്രതികരിച്ച റഫീക്ക്, വിമർശനങ്ങൾക്കു മറുപടിയായി നാലുവരി കവിത കൂടി ഫേസ്ബുക്ക് പേജിൽ കുറിച്ചു:

'തെറിയിൽ തടുക്കാൻ കഴിയില്ല തറയുന്ന

മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരെ

കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുളളതു

കരുണ മാത്രം, വെറുപ്പില്ലൊരശേഷവും.'

സിപിഎം അനുയായികളില്‍ നിന്ന് സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ എഴുത്തുകാരി സാറ ജോസഫ് അടക്കമുള്ളവര്‍ രംഗത്തെത്തി. ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞു പൊങ്ങാതിരിക്കില്ലെന്നാണ് റഫീഖ് അഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് സാറ ജോസഫ് വിശദമാക്കിയത്.

Next Story

RELATED STORIES

Share it